HOME
DETAILS

കൊവിഡ് പ്രതിരോധ വസ്തുക്കളുടെ അശാസ്ത്രീയ പരിപാലനം മൈക്രോ പ്ലാസ്റ്റിക്കുകള്‍ വൈറസ് വാഹകരാകാന്‍ സാധ്യതയെന്ന് വിദഗ്ധര്‍

  
backup
June 21 2021 | 05:06 AM

546131-2

 

ഫൈസല്‍ കോങ്ങാട്


പാലക്കാട്: ലോകമാകെ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ മൈക്രോ പ്ലാസ്റ്റിക്കുമായി ബന്ധപ്പെട്ട് വിദഗ്ധപഠനം നടത്തണമെന്ന് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ സുരേഷ് സുകുമാരന്‍ നായര്‍ സുപ്രഭാതത്തോട് പറഞ്ഞു.
കൊവിഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ആരോഗ്യപ്രവര്‍ത്തകരും രോഗികളും ഉപയോഗിക്കുന്ന മാസ്‌ക്, കൈയുറ, പി.പി.ഇ കിറ്റ്, കൊവിഡ് പരിശോധന കിറ്റ് എന്നിവ പൂര്‍ണമായോ ഭാഗികമായോ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്കൊണ്ട് നിര്‍മിച്ചവയാണ്. നാല് മുതല്‍ ഏഴ് ദിവസം വരെ പ്ലാസ്റ്റിക് പ്രതലങ്ങളില്‍ വൈറസ് അതിജീവിക്കുന്നതായി ഐ.ഐ.ടി ബോംബെ നടത്തിയ പഠനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഒരു നാനോമീറ്റര്‍ മുതല്‍ അഞ്ച് മില്ലിമീറ്റര്‍ വരെ വലിപ്പമുള്ള പ്ലാസ്റ്റിക് ശകലങ്ങളെയാണ് മൈക്രോ പ്ലാസ്റ്റിക്ക് എന്നു പറയുന്നത്. കൊവിഡ് ബാധിതനായ ഒരാള്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ സ്വാഭാവികമായും വൈറസ് ഈ വസ്തുക്കളില്‍ കാണപ്പെടും. ഇതില്‍ പതിനായിരക്കണക്കിന് മൈക്രോ പ്ലാസ്റ്റിക്കുകള്‍ രൂപപ്പെടാനുള്ള സാധ്യതയും ഏറെയാണ്.
2010-2014 വരെ ഇന്ത്യയുള്‍പ്പെടെ 12 രാജ്യങ്ങളില്‍ നടത്തിയ പഠനമനുസരിച്ച് വീടുകള്‍ക്കുള്ളിലെ പൊടിപടലങ്ങളില്‍ പോലും മൈക്രോ പ്ലാസ്റ്റിക്കുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കൊവിഡ് ബാധിതനായ ഒരാള്‍ താമസിക്കുന്ന മുറിയില്‍ ഇത്തരത്തില്‍ മൈക്രോ പ്ലാസ്റ്റിക്കുകളുടെ സാന്നിധ്യം ഉണ്ടെങ്കില്‍ അവയിലേക്ക് കൊറോണ വൈറസ് പടരാന്‍ എത്ര സാധ്യതയുണ്ടെന്ന കാര്യത്തില്‍ ശാസ്ത്രീയ സ്ഥിരീകരണം ആവശ്യമാണ്.
മലമ്പുഴ ഡാമിന് ഏറെ അടുത്തുള്ള ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ബയോ മെഡിക്കല്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിലാണ് നിലവില്‍ സംസ്ഥാനത്തെ കൊവിഡ് മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. മുന്‍പുണ്ടായിരുന്നതിനേക്കാള്‍ 18 ടണ്ണിലധികം മെഡിക്കല്‍ മാലിന്യങ്ങള്‍ ഇപ്പോള്‍ ദിവസവും കേരളത്തിലുണ്ടാകുന്നുണ്ട്.
എന്നാല്‍ വീടുകളിലും മറ്റു സ്ഥാപനങ്ങളില്‍നിന്നുള്ള കൊവിഡ് മാലിന്യ ശേഖരണത്തിന് നിലവില്‍ സംവിധാനമില്ല. സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഉപയോഗിക്കുന്ന പി.പി.ഇ കിറ്റ് അടങ്ങിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യപ്പെടുന്നുമില്ല.
മാലിന്യങ്ങള്‍ വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യുന്നതില്‍നിന്ന് മൈക്രോ പ്ലാസ്റ്റിക് രൂപപ്പെടാന്‍ സാധ്യത കൂടുതലാണ്. ഇത്തരത്തില്‍ രൂപപ്പെടുന്ന മൈക്രോ പ്ലാസ്റ്റിക്കുകള്‍ വൈറസ് വാഹകരാകാനുള്ള സാധ്യത എത്രത്തോളമുണ്ട് എന്ന കാര്യം പരിശോധിക്കണമെന്നും സുരേഷ് സുകുമാരന്‍ നായര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago