ഇനി എല്ലാം പെട്ടന്ന്: ഡ്രൈവിങ് ലൈസന്‍സ് രണ്ട് മണിക്കൂറിനകം കയ്യില്‍ കിട്ടും
ഡ്രൈവിങ് ലൈസന്‍സ് രണ്ട് മണിക്കൂറിനകം കയ്യില്‍ കിട്ടും
പുതുക്കിയ ഡ്രൈവിങ് ലൈസന്‍സ് കാര്‍ഡ് കയ്യില്‍ കിട്ടാന്‍ ഇനി ദിവസങ്ങളോളം കാത്തിരിക്കേണ്ട. ദുബൈയില്‍ വെറും രണ്ട് മണിക്കൂറിനകം ഒറിജിനല്‍ ലൈസന്‍സ് കയ്യില്‍ കിട്ടും. രണ്ട് മണിക്കൂറിനകം ലൈസന്‍സ് വീട്ടലെത്തിക്കുന്ന പുതിയ സേവനത്തെക്കുറിച്ച് മെയ് 16നാണ് ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ.) അറിയിച്ചത്.
കൂടാതെ വാഹന രജിസ്‌ട്രേഷന്‍ കാര്‍ഡും രണ്ട് മണിക്കൂര്‍ കൊണ്ട് ലഭിക്കും. അബുദാബിയിലും ഷാര്‍ജയിലും ഈ സേവനം ഒറ്റദിവസം കൊണ്ട് ലഭ്യമായിരിക്കും.
പ്രവാസികള്‍ക്ക് ദുബൈ ഡ്രൈവിങ് ലൈസന്‍സ് നേടിയെടുക്കാനുള്ള ഗോള്‍ഡന്‍ ചാന്‍സിന്റെ നടപടിക്രമങ്ങളെക്കുറിച്ച് കഴിഞ്ഞമാസം ദുബായ് ട്രോന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചിരുന്നു.ഗോള്‍ഡന്‍ ചാന്‍സ് പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരവരുടെ രാജ്യത്തെ സാധുതയുള്ള ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണം. എല്ലാ രാജ്യക്കാര്‍ക്കും ഗോള്‍ഡന്‍ ചാന്‍സ് അവസരം ഉപയോഗിക്കാവുന്നതാണ്.ഒരു തവണ മാത്രം ഉപയോഗപ്പെടുത്താവുന്ന ഗോള്‍ഡന്‍ ചാന്‍സിന് അപേക്ഷിക്കാന്‍ ആവശ്യമായ ഫീസ് 2200 ദിര്‍ഹമാണ്.
രണ്ട് മണിക്കൂറില്‍ ലൈസന്‍സ് ലഭിക്കാന്‍ ചെയ്യേണ്ടത്
- ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ വെബ്‌സൈറ്റ് https://www.rta.ae/wps/portal/rta/ae/home ഓപണ്‍ ചെയ്യുക
- ഹോം പേജില്‍ നിന്ന് Driver&car owner എന്ന ടാബിന് താഴെയുള്ള ലിസ്റ്റില്‍ നിരവധി ഓപ്ഷനുകള്‍ കാണാം. അതില്‍ നിന്നും Apply for renewing drivers licence ക്ലിക്ക് ചെയ്യുക.
- തുടര്‍ന്ന് എമിറേറ്റ്‌സ് ഐഡി നമ്പറും എക്‌സ്പയറി തീയതിയും നല്‍കി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുക. പിന്നീട് ഡ്രൈവിങ് ലൈസന്‍സിന്റെ വിവരങ്ങള്‍ വെരിഫൈ ചെയ്യുക.
- പിന്നീട് പുതുക്കിയ ഡ്രൈവിങ് ലൈസന്‍സ് എങ്ങനെ കയ്യില്‍ ലഭിക്കണമെന്നതു സംബന്ധിച്ച വിവരങ്ങള്‍ നല്‍കുക.
- പ്രീമിയം ,സെയിം ഡേ,സ്റ്റാന്‍ഡേര്‍ഡ് എന്നീ മൂന്ന് രീതികളിലാണ് ഡെലിവറി ഓപ്ഷന്‍ നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."