യോഗയുടെ പഠനവും പരിശീലനവും; ഇന്ത്യയും സഊദിയും ധാരണാപത്രം ഒപ്പുവച്ചു
ജിദ്ദ: യോഗയുടെ പഠനവും പരിശീലനവുമായി സഹകരിക്കാന്‍ ഇന്ത്യയും സഊദിയും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു. സഊദിയുമായുണ്ടാക്കിയ ഈ ധാരണയാണ് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഏറ്റവും വലിയ പ്രാധാന്യം എന്നും ഇത്തരത്തിലൊരു ചുവടുവെപ്പ് ഗള്‍ഫ് മേഖലയില്‍ തന്നെ ആദ്യമായാണെന്നും റിയാദിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി.
ഇന്ത്യയുടെ ആയുഷ് മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മൊറാര്‍ജി ദേശായി നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യോഗയും സഊദി കായിക മന്ത്രാലയത്തിലെ ലീഡേഴ്സ് ഡവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടും തമ്മിലാണ് ധാരാണാപത്രം ഒപ്പുവെച്ചത്.
യോഗയെ ഭാരതീയ തനിമയോടെ അവതരിപ്പിക്കുന്നതിനും രാജ്യത്താകെ യോഗ പരിശീലന കോഴ്സുകള്‍ ആരംഭിക്കുന്നതിനും ധാരണാപത്രം വഴിയൊരുക്കും.ഇതോടെ, യോഗയുടെ മേഖലയില്‍ ഗവേഷണം, പഠനം, പരിശീലനം എന്നിവക്കുള്ള സൗകര്യമൊരുക്കാന്‍ ഇരു രാജ്യങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കാനും ധാരണയായി. അന്താരാഷ്ട്ര യോഗ ദിനമായ തിങ്കളാഴ്ചയാണ് റിയാദില്‍ നടന്ന ചടങ്ങില്‍ ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ ഒപ്പിട്ട് ധാരണാപത്രം കൈമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."