അയച്ച വാട്സ് ആപ്പ് മെസേജില്‍ തിരുത്തലുകള്‍ വരുത്താനുണ്ടോ? ഇനി അതും സാധ്യമാണ്
അയച്ച വാട്സ്പ്പ് മെസേജില്‍ തിരുത്തലുകള്‍ വരുത്താനുണ്ടോ? ഇനി അതും സാധ്യമാണ്
വാട്സാപ്പില്‍ അയച്ച മെസേജില്‍ എന്തെങ്കിലും തിരുത്തലുകളോ മാറ്റങ്ങളോ കൂട്ടിച്ചേര്‍ക്കലുകളോ വരുത്താനുണ്ടോ? എങ്കില്‍ ഇനിമുതല്‍ തിരുത്തലുകള്‍ക്കുള്ള ഫീച്ചര്‍ കൂടി അവതരിപ്പിച്ചിട്ടുണ്ട്. അയച്ച സന്ദേശം തിരുത്തിനുള്ള സംവിധാനം അപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് മെറ്റയുടെ മെസെഞ്ചര്‍ ആപ്പായ വാട്സ്ആപ്പ്. അയച്ച സന്ദേശം 15 മിനിറ്റിനുള്ളില്‍ തിരുത്താനുള്ള സംവിധാനമാണ് വാട്സ്ആപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വാട്സ്ആപ്പ് ഉപയോക്താക്കള്‍ ഏറെ നാളായി ആവശ്യപ്പെട്ടിരുന്ന സംവിധാനമാണ് മെറ്റ ഏറ്റവും പുതുതായി അപ്ഡേറ്റില്‍ അവതരിപ്പിച്ചിരിക്കുന്നത്.
അടുത്തിടെ വാട്സ്ആപ്പ് ചാറ്റുകള്‍ പ്രത്യേകം ലോക്ക് ചെയ്യാനുള്ള സംവിധാനവും മെസെഞ്ചര്‍ ആപ്ലിക്കേഷന്‍ ഉപയോക്താക്കള്‍ക്ക് പരിചയപ്പെടുത്തിയിരുന്നു. പുതിയ അപ്ഡേറ്റിലൂടെയാണ് ഈ സേവനം ലഭ്യമാകുക. അതേസമയം എല്ലാവര്ക്കും ഉടന്‍ തന്നെ പുതിയ അപ്ഡേറ്റില്‍ ഈ സവിശേഷത ലഭ്യമായേക്കില്ലയെന്നും ടെക് കമ്പനി അറിയിച്ചു. ഒരു സന്ദേശം അയച്ച് 15 മിനിറ്റ് വരെ മാത്രമാണ് അത് തിരുത്തിനുള്ള എഡിറ്റ് ഓപ്ഷന് ലഭ്യമാകൂ.
തിരുത്തേണ്ടത് ഇങ്ങനെയാണ്
- വാട്സ്ആപ്പ് ചാറ്റ് തുറന്ന് ഒരാള്‍ക്ക് സന്ദേശം അയക്കുക
- തുടര്‍ന്ന് ആ അയച്ച സന്ദേശത്തില്‍ നീട്ടി പ്രെസ് ചെയ്യുക
- ശേഷം എഡിറ്റ് ചെയ്യാനുള്ള ഓപ്ഷന് തിരഞ്ഞെടുക്കുക.
- തുടര്‍ന്ന് അയച്ച സന്ദേശം തിരുത്തി വീണ്ടും അയക്കുക
നിലവില്‍ 15 മിനിറ്റ് മാത്രമെ ഈ സേവനം ലഭ്യമാകൂ. അതിന് ശേഷം ഒരു തിരുത്തലും ആ സന്ദേശത്തില്‍ വരുത്താന്‍ സാധിക്കുന്നതല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."