മോശം കാലാവസ്ഥയില്‍ ഡ്രൈവ് ചെയ്യുന്നവര്‍ ശ്രദ്ധിക്കുക; പുതിയ ട്രാഫിക് നിയമ ലംഘനങ്ങള്‍ പ്രഖ്യാപിച്ച് യു.എ.ഇ
uae driving in bad weather or during an emergency be aware of these three new traffic violations
മോശം കാലാവസ്ഥയില്‍ ഡ്രൈവ് ചെയ്യുന്നവര്‍ ശ്രദ്ധിക്കുക; പുതിയ ട്രാഫിക് നിയമ ലംഘനങ്ങള്‍ പ്രഖ്യാപിച്ച് യു.എ.ഇ
യു.എ.ഇ ട്രാഫിക് നിയമലംഘനങ്ങളുടെ പട്ടികയില്‍ പുതിയ നിയമലംഘനങ്ങള്‍ കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടു. യു.എ.ഇ ആഭ്യന്തര മന്ത്രാലയമാണ് പുതിയ നിയമ ലംഘനങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. മെയ് 18നായിരുന്നു ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.2017ലെ മന്ത്രിതല പ്രേമേയത്തിലൂടെ നിര്‍മിച്ച 178ാം നമ്പര്‍ ഭേദഗതി ചെയ്താണ് പുതിയ നിയമലംഘനങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നത്. അത്യാഹിതങ്ങള്‍, മഴ വെളളം മൂലമുളള പ്രളയങ്ങള്‍, മറ്റ് അടിയന്തര സന്ദര്‍ഭങ്ങള്‍ എന്നിവയെ നേരിടുക എന്നതാണ് ഈ ഭേദഗതിയുടെ ഉദ്ധേശം.
പുതിയ മൂന്ന് നിയമലംഘനങ്ങള്‍
മഴയുളള സമയത്ത് താഴ്‌വരകള്‍, ഡാമുകള്‍, വെളളപ്പൊക്ക മേഖലകള്‍ എന്നിവിടങ്ങളില്‍ ഒത്തുചേരല്‍
ഫൈന്‍: 1000 ദിര്‍ഹം
ട്രാഫിക് പോയിന്റ്: ആറ്
മഴവെള്ളം നിറഞ്ഞൊഴുകുന്ന സമയത്ത്, വെള്ളപ്പൊക്കമുള്ള താഴ്‌വരകളിലേക്ക് അവയുടെ അപകടത്തിന്റെ തോത് പരിഗണിക്കാതെ പ്രവേശിക്കുക.
പിഴ: 2,000 ദിര്‍ഹം
ട്രാഫിക് പോയിന്റുകള്‍: 23
വാഹനം പിടിച്ചെടുക്കല്‍ കാലാവധി: 60 ദിവസം
إضافات لقانون السير والمرور تعزز سلامة المجتمع خاصة في الطوارىء وتقلبات الحالة الجوية
— وزارة الداخلية (@moiuae) May 18, 2023
Traffic law gets new additions to achieve safety of society, especially in emergencies and inclement weather conditions#الامارات_أمن_وأمان#uae_safe pic.twitter.com/Q6em4y1ZA2
ട്രാഫിക് അല്ലെങ്കില്‍ ആംബുലന്‍സ് നിയന്ത്രിക്കുന്നതില്‍ നിന്ന് ബന്ധപ്പെട്ട അധികാരികളെ തടസ്സപ്പെടുത്തുകയും അത്യാഹിതങ്ങള്‍, ദുരന്തങ്ങള്‍, പ്രതിസന്ധികള്‍, മഴ, വെള്ളപ്പൊക്കമുള്ള താഴ്‌വരകള്‍ എന്നിവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തുകയും ചെയ്യുക.
പിഴ: 1,000 ദിര്‍ഹം
ട്രാഫിക് പോയിന്റുകള്‍: നാല്
വാഹനം പിടിച്ചെടുക്കല്‍ കാലാവധി: 60 ദിവസം.
Content Highlights:uae driving in bad weather or during an emergency be aware of these three new traffic violations
മോശം കാലാവസ്ഥയില്‍ ഡ്രൈവ് ചെയ്യുന്നവര്‍ ശ്രദ്ധിക്കുക; പുതിയ ട്രാഫിക് നിയമ ലംഘനങ്ങള്‍ പ്രഖ്യാപിച്ച് യു.എ.ഇ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."