കിന്‍ഫ്ര പാര്‍ക്കിലെ തീപിടിത്തം: മരിച്ച അഗ്നിസേനാംഗത്തിന്റെ കണ്ണുകള്‍ ദാനം ചെയ്യും
മരിച്ച അഗ്നിസേനാംഗത്തിന്റെ കണ്ണുകള്‍ ദാനം ചെയ്യും
തിരുവനന്തപുരം: തുമ്പ കിന്‍ഫ്രാ പാര്‍ക്കിലുണ്ടായ തീപ്പിടിത്തത്തില്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥന്‍ രഞ്ജിത്തിന്റെ കണ്ണുകള്‍ ദാനം ചെയ്യാനൊരുങ്ങി ബന്ധുക്കള്‍. ചൊവ്വാഴ്ച പുലര്‍ച്ചെ 1.30ന് രാസവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണില്‍ വലിയ പൊട്ടിത്തെറിയോട് കൂടി തീപ്പിടിക്കുകയായിരുന്നു. ആറു വര്‍ഷത്തിലേറെയായി സേനയുടെ ഭാഗമാണ് ആറ്റിങ്ങല്‍ സ്വദേശിയായ രഞ്ജിത്ത്. തീപ്പിടിത്തമുണ്ടായ കിന്‍ഫ്രാ പാര്‍ക്കിന് സമീപത്തായുള്ള അഗ്‌നിരക്ഷാസേനാ യൂണിറ്റുകളിലൊന്നായ ചാക്കയിലെ ഉദ്യോഗസ്ഥാനായിരുന്നു.
തീപ്പിടിത്തമുണ്ടായ കെട്ടിടത്തിലെ ഷട്ടര്‍ നീക്കി അകത്തേക്ക് കടക്കാനുള്ള ശ്രമത്തനിടെ അദ്ദേഹത്തിന്റെ ദേഹത്തേക്ക് കോണ്‍ക്രീറ്റ് വീഴുകയായിരുന്നു. ഇതിനടിയില്‍പ്പെട്ട രഞ്ജിത്തിനെ ഏറെ ശ്രമപ്പെട്ടാണ് മറ്റ് ഉദ്യോഗസ്ഥര്‍ പുറത്തെത്തിക്കുന്നത്. ജില്ലയിലെ വിവിധയിടങ്ങളിലെ ഫയര്‍യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്. തീ നിയന്ത്രണ വിധേയമായെന്ന് ദക്ഷിണ മേഖലാ ഐ.ജി സ്പര്‍ജന്‍ കുമാര്‍ അറിയിച്ചു. തീപിടിത്തത്തില്‍ ഒരു കോടിയിലേറെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."