സ്വപ്ന സുരേഷിന്റെ മൊഴി; ഷാജ് കിരണിന് ഇഡി നോട്ടിസ്; ചോദ്യം ചെയ്യലിന് ഹാജരാകണം
തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഷാജ് കിരണിന് ഇ.ഡി. നോട്ടിസ്. നാളെ 11 മണിക്ക് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. കൊച്ചിയിലെ ഇ.ഡി ഓഫിസില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. സ്വപ്ന സുരേഷിന്റെ മൊഴിയുടെയും പുതിയ ആരോപണങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇ ഡി നടപടി. ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും ഇതുമായി ബന്ധപ്പെട്ട് ഒന്നും മറച്ചുവയ്ക്കാനില്ലെന്നും ഷാജ് കിരണ്‍ പ്രതികരിച്ചു.
മുഖ്യമന്ത്രിയ്ക്കടക്കം എതിരായ കേസുകളില്‍ നിന്ന് പിന്മാറാന് ഷാജ് കിരണ്‍ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന ആരോപിച്ചിരുന്നു. എന്നാലിത് ഷാജ് നിഷേധിച്ചിരുന്നു. സ്വപ്ന പുറത്തുവിട്ട ഓഡിയോ ക്ലിപ്പുകളില്‍ കൃത്രിമം കാണിച്ചിട്ടുണ്ടെന്ന് ഷാജ് കിരണും തിരിച്ചടിച്ചിരുന്നു.
2016 മുതല്‍ 2020 വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്നാണ് സ്വപ്ന സുരേഷിന്റെ ആവശ്യം. മറന്നുവച്ച ബാഗ് എന്തിനാണ് നയതന്ത്ര ചാനല്‍ വഴി കൊണ്ടുപോയതെന്ന് സ്വപ്ന സുരേഷ് ചോദിച്ചു. ബാഗില്‍ ഉപഹാരമായിരുന്നെങ്കില്‍ അത് നയതന്ത്ര ചാനല്‍ വഴി കൊണ്ടുപോകേണ്ട ആവശ്യമുണ്ടായിരുന്നോ എന്നും സ്വപ്ന സുരേഷ് ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."