HOME
DETAILS
MAL
അടിമാലിയില്‍ കെട്ടിടനിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു
backup
July 04 2022 | 12:07 PM
തൊടുപുഴ: അടിമാലി വെള്ളത്തൂവലില്‍ കെട്ടിടനിര്‍മാണത്തിനിടെ തൊഴിലാളി മണ്ണിടിഞ്ഞ് വീണ് മരിച്ചു. വെള്ളത്തൂവല്‍ മുതുവാന്‍ കുടിയില്‍ കുഴിയിലില്‍ പൗലോസ് (52) ആണ് മരിച്ചത്. കെട്ടിടം പണിതു കൊണ്ടിരിക്കേ സമീപത്തെ മണ്‍ഭിത്തി ഇടിഞ്ഞ് വീണാണ് അപകടം. അപകട സ്ഥലത്ത് വെച്ച് തന്നെ പൗലോസ് മരിച്ചു. മൃതദേഹം അടിമാലി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."