HOME
DETAILS

അധികൃതർക്ക് അനക്കമില്ല; വ്യാജ തോക്കുകൾ വ്യാപകം

  
backup
July 05 2022 | 06:07 AM

%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4%e0%b5%bc%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%85%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2

മലയോര മേഖലകളിൽ ആയുധ വിൽപന സജീവമാകുന്നു
ഫൈസൽ കോങ്ങാട്
പാലക്കാട്
നിയമങ്ങൾ കാറ്റിൽപ്പറത്തി മലയോര മേഖലകളിൽ അനധികൃത തോക്ക് വിൽപന സജീവമാകുമ്പോഴും അധികൃതർക്ക് അനക്കമില്ല. നാടൻ ഇരട്ടക്കുഴൽ തോക്ക്, റിവോൾവർ എന്നിവയാണ് വ്യാപകമായി വിൽക്കുന്നത്. അനധികൃത ആയുധ വിൽപനയുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനൊടുവിൽ അട്ടപ്പാടിയിൽ കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോറിന്റെ കൊലപാതകം നടന്നിട്ടും പൊലിസും മറ്റ് ഏജൻസികളും ആയുധമാഫിയക്കെതിരേ അന്വേഷണം തുടങ്ങിയിട്ടില്ല.


നേരത്തെ വിവിധ ഇന്റലിജൻസ് ഏജൻസികൾ അനധികൃത ആയുധ വിൽപനയുമായി ബന്ധപ്പെട്ട് നിരവധി റിപ്പോർട്ടുകൾ നൽകിയിട്ടും ആഭ്യന്തരവകുപ്പ് ഇതു ഗൗരവത്തിൽ എടുത്തിട്ടില്ലെന്ന് പൊലിസിൽ തന്നെ വിമർശനമുയർന്നിട്ടുണ്ട്. നിയമാനുസൃത നിർമാണം നടത്തി വിൽപനക്കെത്തുന്നവയെ വെല്ലുന്ന മികച്ച ആയുധങ്ങൾ അനധികൃത ആയുധമാഫിയ വിൽപന നടത്തുന്നുണ്ടെന്നാണ് പൊലിസ് വൃത്തങ്ങൾ നൽകുന്ന സൂചന. വന്യമൃഗങ്ങളിൽനിന്ന് രക്ഷനേടാനെന്ന വാദമുയർത്തിയാണ് ആയുധ വിൽപനക്കാർ ആവശ്യക്കാരെ സമീപിക്കുന്നത്. 40,000 മുതൽ ഒന്നര ലക്ഷം വരെയാണ് വില.
അതേസമയം, ആയുധ ലൈസൻസ് ഉടമകൾ, പ്രൊഫഷനൽ സ്‌പോർട്‌സ് ഷൂട്ടർമാർ, ആയുധ ഡീലർമാർ എന്നിവർ തമ്മിലുള്ള വഴിവിട്ട ബന്ധത്തിലൂടെ കരിഞ്ചന്തയിൽ ഫാക്ടറി നിർമിത ബുള്ളറ്റുകളുടെ വിതരണത്തിന് ആക്കംകൂട്ടുന്നുണ്ടെന്നും വിവരമുണ്ട്. സംസ്ഥാനത്ത് അടുത്തിടെയുണ്ടായ മിക്ക കുറ്റകൃത്യങ്ങളിലും തോക്കുൾപ്പെടുകയും ആയുധ നിയമപ്രകാരം കേസെടുക്കുകയും ചെയ്‌തെങ്കിലും ഇവയുടെ ഉറവിടത്തിലേക്കുള്ള അന്വേഷണം ലക്ഷ്യം കാണുന്നില്ല. ഉത്തരേന്ത്യയിൽ നിന്നാണ് തോക്കുകളും അവയ്ക്കാവശ്യമായ ഉപകരണങ്ങളും കേരളത്തിലേക്ക് എത്തിക്കുന്നത്.
ഏറ്റവുമധികം തോക്കുകളും അനുബന്ധ ഉപകരണങ്ങളും കേരളത്തിൽ എത്തുന്നത് ബിഹാർ, യു.പി, ഗുജറാത്ത്, ഡൽഹി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ്. പ്രമാദമായ മാനസ കൊലപാതകക്കേസിലും തോക്കിന്റെ ബിഹാർ ബന്ധം വെളിപ്പെട്ടിരുന്നു. കേരളത്തിലേക്ക് ജോലി തേടിയെത്തുന്ന അതിഥി തൊഴിലാളികൾ വഴിയാണ് തോക്കുകൾ കൂടുതലായി എത്തുന്നത്. തോക്ക് വിവിധ ഭാഗങ്ങളാക്കിയാണ് കൊണ്ടുവരുന്നത്. ഇതിനാൽ പിടിക്കപ്പെടാനുള്ള സാധ്യത കുറയുന്നു.


ഉത്തരേന്ത്യയിൽ നിന്നെത്തുന്ന കള്ളത്തോക്കുകളിൽ അധികവും കേരളത്തിൽ മലയോര മേഖലകളിലാണ് എത്തിച്ചേരുന്നത്. കേരളത്തിൽ ലൈസൻസുള്ള തോക്കുകളുടെ നാലിരട്ടിയലധികം വ്യാജ തോക്കുകൾ ഉപയോഗത്തിലുന്നുണ്ടെന്നാണ് പൊലിസ് തന്നെ സമ്മതിക്കുന്നുണ്ട്. തോക്ക് നിർമാണത്തിൽ പരിശീലനം ലഭിച്ച സംഘങ്ങൾ അതീവ പ്രഹരശേഷിയുള്ളവയും നിർമിക്കുന്നു. 600 മീറ്റർ ദൂരത്തിലുള്ള ലക്ഷ്യത്തിലേക്ക് കൃത്യമായി വെടിയുതിർക്കാൻ കഴിയുന്ന ഇരട്ടക്കുഴൽ തോക്കുകളും ഇവർ നിർമിച്ചു നൽകുന്നുണ്ടെന്നാണ് റിപ്പോർട്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago