ആവിക്കല്‍ തോട് സമരത്തിനു പിന്നില്‍ തീവ്രവാദ വിഭാഗങ്ങളായ എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ് ലാമിയും: മന്ത്രി എം.വി ഗോവിന്ദന്
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ ആവിക്കല്‍തോടില്‍ സ്ഥാപിക്കാന്‍ പോകുന്ന മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ നടന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ തീവ്രവാദപ്രവര്‍ത്തനമാണെന്ന് മന്ത്രി എം.വി ഗോവിന്ദന്. സര്‍വകക്ഷിയോഗം പൂര്‍ണമായും അംഗീകരിച്ചതിനു ശേഷവും പ്രതിഷേധമുണ്ടായതിനു പിന്നില്‍ എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമിയും പോലുള്ള തീവ്രവാദ വിഭാഗങ്ങളാണെന്നും അദ്ദേഹം പറഞ്ഞു,
മന്ത്രിയുടെ വാക്കുകള്‍:
''ഏറ്റവും മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ച് രൂപപ്പെടുത്തിക്കൊണ്ടുള്ളതും, പ്രദേശത്തെ ജനങ്ങളുടെ ജീവിതത്തെ ഒരു തരത്തിലും ബാധിക്കാത്തതുമായ പദ്ധതിയാണിത്. സര്‍വകക്ഷികള്‍ പൂര്‍ണമായും അംഗീകരിച്ചതിനുശേഷവും അവിടെ ഇങ്ങനെയുള്ള കുഴപ്പം ഉണ്ടാക്കണമെങ്കില്‍ അതിനുപിന്നില്‍ തീവ്രവാദപ്രവര്ത്തനങ്ങള്കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ. എല്ലാവരും അതിന് പിന്നിലേക്ക് വരാന്‍ സാധ്യതയുണ്ട്, അത് വേറെ കാര്യം. കാരണം അതിന്റെ നേതൃത്വപരമായ പങ്കുവഹിക്കാന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയും ഉണ്ടായിരുന്നില്ല അവിടെ. പിന്നെയുണ്ടായിരുന്നത് എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ് ലാമിയും പോലുള്ള തീവ്രവാദ വിഭാഗങ്ങള്‍ തന്നെയാണ്.''
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."