HOME
DETAILS
MAL
'തന്റെ പ്രസംഗം വളച്ചൊടിച്ചു' തെറ്റായി വ്യാഖ്യാനിക്കാനിടയായതില്‍ ഖേദമുണ്ടെന്ന് സജി ചെറിയാന്
backup
July 05 2022 | 10:07 AM
തിരുവനന്തപുരം: ഭരണഘടനയുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തില്‍ വിശദീകരണവുമായി മന്ത്രി സജി ചെറിയാന്. ഭരണഘടനയുടെ അന്തഃസത്ത തകര്‍ന്നുവെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് സജി ചെറിയാന് നിയമസഭയില്‍ പറഞ്ഞു.
തന്റെതായ ശൈലിയില്‍ പറയാന്‍ ശ്രമിക്കുകയായിരുന്നു. വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടു. തെറ്റായി വ്യാഖ്യാനിക്കാന്‍ ഇടയായതില്‍ ദുഃഖവും ഖേദവും രേഖപ്പെടുത്തുന്നുവെന്ന് സജി ചെറിയാന് പറഞ്ഞു. ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം പരാമര്‍ശിച്ചത്.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് വിഷയം ഉന്നയിച്ചപ്പോഴായിരുന്നു മന്ത്രിയുടെ മറുപടി.താനുള്‍പ്പെടുന്ന പ്രസ്ഥാനം ഭരണഘടനയെയും അതില്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള മൂല്യങ്ങളെയും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ മുന്‍പന്തിയിലാണെന്നും സജി ചെറിയാന് നിയമസഭയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."