ഐഷ സുല്‍ത്താനയെ എട്ട് മണിക്കൂര്‍ ചോദ്യംചെയ്തു; എല്ലാ ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി നല്‍കിയെന്ന് ഐഷ
കവരത്തി: രാജ്യദ്രോഹക്കേസില്‍ ലക്ഷദ്വീപ് സംവിധായിക ഐഷ സുല്‍ത്താനയെ എട്ട് മണിക്കൂര്‍ നേരം ചോദ്യംചെയ്തു. കവരത്തി പൊലിസാണ് ചോദ്യംചെയ്തത്. ചോദ്യങ്ങളുമായി സഹകരിച്ചുവെന്നും എല്ലാ ചോദ്യങ്ങള്‍ക്കും വ്യക്തമായി മറുപടി നല്‍കിയിട്ടുണ്ടെന്നും ഐഷ സുല്‍ത്താന പ്രതികരിച്ചു. ലക്ഷദ്വീപ് വിട്ടുപോകുന്ന കാര്യത്തില്‍ നാളെ നോട്ടീസ് നല്‍കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചെന്നും ഐഷ പറഞ്ഞു.
ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ ബയോവെപ്പണ്‍ (ജൈവായുധം) പ്രയോഗത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട കേസില്‍ ഐഷ സുല്‍ത്താനയെ കഴിഞ്ഞ ദിവസവും കവരത്തി പൊലിസ് ചോദ്യം ചെയ്തിരുന്നു. മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്യലിനുശേഷം ഐഷയെ വിട്ടയച്ച പൊലിസ് ആവശ്യം വന്നാല്‍ ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കി വിളിപ്പിക്കുമെന്നും അറിയിച്ചിരുന്നു.
ബി.ജെ.പി നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. അറസ്റ്റടക്കമുള്ള നടപടിയിലേക്ക് കടക്കുകയാണെങ്കില്‍ 50,000 രൂപയും രണ്ട് ആള്‍ജാമ്യത്തിലും ഐഷയ്ക്ക് താല്‍ക്കാലിക ജാമ്യം അനുവദിക്കാമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
നാളെ വീണ്ടും ഹാജരാകണം
ഇന്നത്തെ ചോദ്യംചെയ്യലിന്റെ തുടര്‍ച്ചായി നാളെയും ഹാജരാവണമെന്നും ഐഷയോട് പൊലിസ് നിര്‍ദേശിച്ചിട്ടുണ്ട്. രാവിലെ 9.45ന് ഹാജരാവാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇന്നത്തെ ചോദ്യംചെയ്യലിന് ശേഷം വൈകുന്നേരം ആറരയോടെ പൊലിസ് തന്നെ ഐഷയെ വീട്ടിലെത്തിച്ചിരുന്നു. ശേഷമാണ് നാളെ വീണ്ടും ഹാജരാകാന്‍ നിര്‍ദേശം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."