രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ചാ ശ്രമം: മുഖ്യ ആസൂത്രകനെന്ന് കരുതുന്ന അര്‍ജുന്‍ ആയങ്കിയുടെ വീട്ടില്‍ റെയ്ഡ്
കണ്ണൂര്‍: രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ചാ ശ്രമത്തിലെ മുഖ്യ ആസൂത്രകനെന്നു കരുതുന്ന അര്‍ജുന്‍ ആയങ്കിയുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്. അഴീക്കോട് കപ്പക്കടവിലെ വീട്ടില്‍ കണ്ണൂര്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണു റെയ്ഡ് നടത്തിയത്.
ഏഴുദിവസത്തിനകം കൊച്ചി കസ്റ്റംസ് ഓഫിസില്‍ ചോദ്യംചെയ്യലിനു ഹാജരാകാന്‍ കസ്റ്റംസ് നോട്ടിസ് നല്‍കി. 2.33 കിലോ സ്വര്‍ണവുമായി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായ മൂര്‍ക്കനാട് സ്വദേശി ഷഫീഖ് മുന്‍പ് അര്‍ജുനുമായി നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടതായും കസ്റ്റംസ് കണ്ടെത്തിയിരുന്നു. അര്‍ജുന്റെ ഉമസ്ഥതയിലുള്ള മാരുതി സ്വിഫ്റ്റ് കാര്‍ ഷഫീഖ് പിടിയിലാകുന്ന സമയം വിമാനത്താവളത്തിനടുത്ത് ഉണ്ടായിരുന്നതായി സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമായിട്ടുണ്ട്.
ഇതേതുടര്‍ന്നാണ് അര്‍ജുന്റെ വീട്ടില്‍ കസ്റ്റംസ് പരിശോധനയ്‌ക്കെത്തിയത്. രണ്ടരമണിക്കൂര്‍ നീണ്ട പരിശോധനയില്‍ കാര്യമായി ഒന്നും കണ്ടെത്താനായില്ലെന്നു വിവരം. എന്നാല്‍ അര്‍ജുന്‍ ദിവസങ്ങളിലായി വീട്ടില്‍ വരാറില്ലെന്നു കുടുംബം കസ്റ്റംസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."