HOME
DETAILS

അഭിപ്രായസ്വാതന്ത്ര്യം ഭീഷണിയിലോ

  
backup
July 06 2022 | 05:07 AM

8654345632-2022



മുരളി കൃഷ്ണൻ
വസ്തുത പരിശോധനാ വെബ്‌സൈറ്റായ ആൾട്ട് ന്യൂസിന്റെ സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന്റെ അറസ്റ്റിനെ ഇന്ത്യയിലെ പത്രസ്വാതന്ത്ര്യം എത്തിച്ചേർന്ന പുതിയ ഏറ്റവും താഴ്ന്ന അവസ്ഥ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. അഭിപ്രായസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നാക്രമണമായാണ് മാധ്യമങ്ങളും മനുഷ്യാവകാശ സംഘടനകളും ഇതിനെ കാണുന്നത്. നാലു വർഷം മുമ്പ്, 2018ൽ സുബൈർ പോസ്റ്റ് ചെയ്ത ആക്ഷേപഹാസ്യ ട്വീറ്റ് ഹിന്ദു ദൈവമായ ഹനുമാനെ പരിഹസിക്കുന്നതാണെന്ന് ആരോപിച്ചുകൊണ്ടുള്ള  ഒരു ട്വിറ്റർ ഉപയോക്താവിന്റെ പരാതിയെ തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് സുബൈർ അറസ്റ്റിലായത്. പരാതിക്ക് ആധാരമായ ട്വീറ്റ് 'ഹനുമാൻ ഹോട്ടൽ' എന്ന് പിന്നീട് പേരുമാറ്റിയ ഒരു 'ഹണിമൂൺ ഹോട്ടലിന്റെ' ഫോട്ടോയാണ്. മറ്റൊരു ട്വിറ്റർ ഉപയോക്താവ് അടുത്തിടെ ഇത് റീട്വീറ്റ് ചെയ്തു, ഇത് തന്റെ മതവികാരത്തെ അവഹേളിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട്.


രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കെതിരായ വ്യാജവാർത്താ പ്രചാരണങ്ങൾക്കും വിദ്വേഷ പ്രചാരണങ്ങൾക്കും എതിരെ പ്രവർത്തിച്ചയാളാണ് സുബൈർ, പ്രവാചകൻ മുഹമ്മദ് നബിക്കെതിരേ ഭരണകക്ഷി നേതാക്കൾ നടത്തിയ വിവാദ പരാമർശങ്ങൾ അന്താരാഷ്ട്ര ശ്രദ്ധയിലെത്തി ദിവസങ്ങൾക്ക് ശേഷമാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഭരണകക്ഷിയായ ഭാരതീയ ജനത പാർട്ടിയുടെ (ബി.ജെ.പി) മുൻ വക്താവ് നുപൂർ ശർമ്മ ഒരു ടെലിവിഷൻ സംവാദത്തിനിടെ നടത്തിയ പരാമർശങ്ങൾ ഇസ്ലാമിക രാഷ്ട്രങ്ങളിൽ നിന്നും യു.എസിൽ നിന്നും വ്യാപകമായി അപലപിക്കപ്പെട്ടിരുന്നു. 'അറസ്റ്റ് അങ്ങേയറ്റം അസ്വസ്ഥപ്പെടുത്തുന്നതാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വ്യാജവാർത്തകൾക്കെതിരായ പ്രവർത്തനങ്ങളിൽ സുബൈർ സജീവമായിരുന്നു. ഇത് വ്യാജ വാർത്ത നിർമിക്കുന്നവർ അദ്ദേഹത്തെ ലക്ഷ്യംവയ്ക്കാനുള്ള കാരണമായി- എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യയുടെ സെക്രട്ടറി ജനറൽ സഞ്ജയ് കപൂർ പറഞ്ഞു. ദേശീയതയുടെ കടുത്ത നിർവചനത്തോടെ നിലവിലെ വലതുപക്ഷ ഗവൺമെന്റ്  അധികാരത്തിലെത്തിയതോടെ രാജ്യത്ത് അസഹിഷ്ണുതയുടെ വ്യാപ്തിയും തീവ്രതയും വർധിച്ചുവെന്നതിന്റെ സൂചനകളുണ്ടെന്ന് കപൂർ ചൂണ്ടിക്കാട്ടിയത്.


അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കുമെന്ന് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പ്രതിജ്ഞയെടുത്ത ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കവെയാണ് സുബൈറിനെ അറസ്റ്റ് ചെയ്യപ്പെടുന്നത്. 'സിവിൽ സൊസൈറ്റി അംഗങ്ങളുടെ സ്വാതന്ത്ര്യം, വൈവിധ്യം എന്നിവ സംരക്ഷിക്കുന്നതിനും ഓൺലൈനിലും ഓഫ്‌ലൈനിലും അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും പ്രതിജ്ഞാബദ്ധരാണെന്ന്' പറയുന്ന 2022 റെസിലന്റ് ഡെമോക്രസിസ് സ്റ്റേറ്റ്‌മെന്റിൽ ഉച്ചകോടിയിൽവച്ച് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ഒപ്പുവച്ചിരുന്നു.


അധികാരത്തിന് നേർക്കു നോക്കി സത്യം പറയുന്ന പത്രപ്രവർത്തകനായതിനാലാണ് തന്റെ കക്ഷിയെ ലക്ഷ്യമിടുന്നതെന്ന് സുബൈറിന്റെ അഭിഭാഷക വൃന്ദ ഗ്രോവർ പറഞ്ഞിരുന്നു. 'മറ്റു പലരും ഇതേ ചിത്രം ട്വീറ്റ് ചെയ്തു. എന്തുകൊണ്ട് അവർക്കെതിരേ നടപടിയുണ്ടായില്ല? ആ ട്വിറ്റർ ഹാൻഡിലുകളും എന്റെ കക്ഷിയും തമ്മിലുള്ള ഒരേയൊരു വ്യത്യാസം അദ്ദേഹത്തിന്റെ വിശ്വാസവും പേരും പ്രൊഫഷനുമാണ്'- ഗ്രോവർ ഡോച്ചേ വെല്ലോ(ഡി.ഡബ്ല്യു)വിനോട് പറഞ്ഞു. പത്രസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്ന എഡിറ്റർമാർ, പത്രപ്രവർത്തകർ, മാധ്യമരംഗത്തെ എക്സിക്യൂട്ടീവുകൾ എന്നിവരുടെ ആഗോള ശൃംഖലയായ കമ്മിറ്റി ഫോർ പ്രൊട്ടക്റ്റ് ജേണലിസ്റ്റ്, ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ  ആഗോള മാധ്യമ സംഘടനകളും അറസ്റ്റിനെ അപലപിക്കുകയും  സുബൈറിനെ മോചിപ്പിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.


വിയോജിപ്പിനുള്ള ഇടം ചുരുങ്ങുന്നു


ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങളിൽ മൂർച്ചയുള്ള മാധ്യമപ്രവർത്തനത്തിനും വിയോജിപ്പിനും സംവാദത്തിനുമുള്ള ഇടം അതിവേഗം ചുരുങ്ങിയെന്ന് ആവിഷ്കാര സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്നവരും മാധ്യമ നിരീക്ഷകരും ഉറപ്പിച്ചു പറയുന്നു. ഇന്ത്യയുടെ പത്രസ്വാതന്ത്ര്യ റാങ്കിങ് 2021ലെ 142ാം സ്ഥാനത്ത് നിന്ന് ഈ വർഷം  എട്ട് സ്ഥാനങ്ങൾ ഇടിഞ്ഞ് 150ാം സ്ഥാനത്തേക്ക് എത്തിയതായി ആഗോള മാധ്യമ നിരീക്ഷക സംഘമായ റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് (ആർ.എസ്.എഫ്) ഈ വർഷം മേയ് മാസത്തിൽ സൂചിപ്പിച്ചിരുന്നു. 2022-ലെ വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്‌സ് പ്രസിദ്ധീകരിച്ചത് ആർ.എസ്.എഫ് ആണ്. '2014 മുതൽ ഭാരതീയ ജനത പാർട്ടി നേതാവും ഹിന്ദു ദേശീയ വലതുപക്ഷത്തിന്റെ ആൾരൂപവുമായ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിൽ പത്രസ്വാതന്ത്ര്യം പ്രതിസന്ധിയിലാണെന്ന് മാധ്യമപ്രവർത്തകർക്കെതിരായ അക്രമങ്ങളും രാഷ്ട്രീയ പക്ഷപാതപരമായ മാധ്യമങ്ങളും മാധ്യമ ഉടമസ്ഥതയുടെ കേന്ദ്രീകരണവുമെല്ലാം തെളിയിക്കുന്നു'- റിപ്പോർട്ടിൽ പറയുന്നു. മാധ്യമപ്രവർത്തകർക്കും മാധ്യമങ്ങൾക്കും എതിരായ പത്രസ്വാതന്ത്ര്യ ലംഘനങ്ങളുടെയും ദുരുപയോഗങ്ങളുടെയും കണക്കുകൾ പരിശോധിച്ചുള്ള സർവേയിൽ നിന്നുള്ള കണ്ടെത്തലുകളും നൂറുകണക്കിന് പത്രസ്വാതന്ത്ര്യ വിദഗ്ധർ ചോദ്യാവലികൾക്ക് നൽകിയ മറുപടികളും അടിസ്ഥാനമാക്കിയുള്ള സൂചകങ്ങളാണ് ആർ.എസ്.എഫിന്റേത്.
മറ്റൊരു മുസ്ലിം പത്രപ്രവർത്തകനായ സിദ്ദീഖ് കാപ്പൻ 2020 ഒക്ടോബർ മുതൽ ജയിലിൽ കഴിയുകയാണ്. തീവ്രവാദം, രാജ്യദ്രോഹം, വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അദ്ദേഹത്തെ ഉത്തർപ്രദേശ് പൊലിസ് അറസ്റ്റ് ചെയ്തത്. അന്ന്, രാജ്യവ്യാപക പ്രതിഷേധത്തിന് ഇടയാക്കിയ, ഒരു ദലിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് റിപ്പോർട്ട് ചെയ്യാൻ കാപ്പൻ ന്യൂഡൽഹിയിൽ നിന്ന് വടക്കൻ ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിലേക്ക് പോകുമ്പോഴായിരുന്നു അറസ്റ്റ്.


പുതിയ സാങ്കേതികവിദ്യകളും സെൻസർഷിപ്പും


അധികാരികളെ വിമർശിക്കുന്ന ഉള്ളടക്കത്തിന്റെ പേരിൽ കമ്പനികൾക്ക് ക്രിമിനൽ ബാധ്യത വരാനുള്ള സാധ്യത സർക്കാർ വർധിപ്പിച്ചത് കാരണം, 2021ലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്ട്, ഐ.ടി നിയമങ്ങൾ എന്നിവ പ്രകാരം മാധ്യമപ്രവർത്തകരും ഓൺലൈൻ വിമർശകരും നിയമനടപടിയുടെ ഭീഷണി നേരിടുന്നു. ഈ നടപടികളിൽ ചിലത് കേന്ദ്രസർക്കാരും ട്വിറ്റർ, നെറ്റ്ഫ്ലിക്സ് തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും തമ്മിൽ ഉള്ളടക്ക നിയന്ത്രണത്തെച്ചൊല്ലി വർധിച്ചുവരുന്ന ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലും കൂടി കാണാം. ഉദാഹരണത്തിന്,  വലിയ തോതിലുള്ള കർഷക പ്രതിഷേധത്തെ ഓൺലൈൻ പ്രവർത്തനം തടഞ്ഞുകൊണ്ട് ഒതുക്കാൻ ശ്രമിച്ച സർക്കാരിന്റെ അഭ്യർഥന മാനിച്ച് ട്വിറ്റർ മുമ്പ് ഇന്ത്യയിൽ നൂറുകണക്കിന് അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്തിട്ടുണ്ട്. കൂടാതെ, കഴിഞ്ഞ വർഷം മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ട് ഇസ്റാഇൗൽ നിർമിച്ച സ്പൈവെയറായ പെഗാസസ് ഉപയോഗിച്ചതിൽ ഇന്ത്യൻ അധികാരികളും ഉൾപ്പെട്ടിരുന്നു.
ഭരണകക്ഷിയുമായി അടുത്തിടപഴകുന്ന അല്ലെങ്കിൽ അവരുടെ ബിസിനസ്സ് താൽപ്പര്യങ്ങൾ വർധിപ്പിക്കാൻ ആഗ്രഹിക്കുന്ന നിരവധി മാധ്യമ ഉടമകൾ റിപ്പോർട്ടിങ് നിയന്ത്രിക്കാനും എഡിറ്റോറിയൽ ദിശ മാറ്റാനും സ്വയം സെൻസർഷിപ്പ് പരിശീലിക്കാനും മാധ്യമപ്രവർത്തകരുടെ മേൽ സമ്മർദം ചെലുത്താൻ തുടങ്ങിയിട്ടുണ്ട്. 'മുഖ്യധാരാ മാധ്യമ ഉടമകൾ സർക്കാരിനു നേർക്ക് അതിന്റെ പത്ര-സ്വാതന്ത്ര്യ ബോധത്തോടെ ഇടപെടാത്തതിനാലും സർക്കാർ പരസ്യങ്ങളെ വളരെയധികം ആശ്രയിക്കുന്നതിനാലും മാധ്യമ സ്വാതന്ത്ര്യം നിരാശാജനകമാണ്- മാധ്യമ നിരൂപകയായ സെവന്തി നൈനാൻ ഡി.ഡബ്ല്യുവിനോട് പറഞ്ഞു.


മാധ്യമപ്രവർത്തകർക്കെതിരായ  അക്രമങ്ങൾ


കഴിഞ്ഞ വർഷം ഇന്ത്യയിൽ കുറഞ്ഞത് ആറു മാധ്യമപ്രവർത്തകർ കൊല്ലപ്പെടുകയും 121 പത്രപ്രവർത്തകരെയും മാധ്യമസ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് ആക്രമണങ്ങളുണ്ടാവുകയും ചെയ്തതായാണ് പത്രസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് റൈറ്റ് ആൻഡ് റിസ്ക് അനാലിസിസ് ഗ്രൂപ്പ് ഫെബ്രുവരിയിൽ പുറത്തിറക്കിയ ഒരു റിപ്പോർട്ടിൽ പറയുന്നത്. 34 പേർക്കെങ്കിലും ഭരണകൂട ഇതര കക്ഷികളിൽനിന്ന്, പ്രധാനമായും രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, മാഫിയ, ഓൺലൈൻ ട്രോളുകൾ എന്നിവയിൽ നിന്ന് ആക്രമണം നേരിട്ടു. എട്ട് വനിതാ മാധ്യമപ്രവർത്തകർക്ക് അറസ്റ്റ്, സമൻസ്, പൊലിസിലേക്കുള്ള പരാതികൾ, ലൈംഗികാതിക്രമം എന്നിവ നേരിടേണ്ടിവന്നതായി റിപ്പോർട്ടിൽ പറയുന്നു.
'അസുഖകരമായ എല്ലാ വാർത്തകൾക്കും നേർക്ക് തമസ്കരണമുണ്ടായി. ലഭിച്ച വിവരങ്ങൾ പ്രകാരം അസ്വസ്ഥതയുണ്ടാക്കുന്ന കാര്യം ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യം കുത്തനെ താഴേക്ക് പോകുന്നതായി അത് ചൂണ്ടിക്കാണിക്കുന്നു എന്നതാണ്. നമ്മൾ തിരിച്ചുവരാത്ത ഒരു ഘട്ടത്തിൽ എത്തിയോ എന്നതാണ് ചോദ്യം'- മീഡിയ ഓംബുഡ്സായ പമേല ഫിലിപ്പോസ് പറഞ്ഞു.
(കടപ്പാട്: ഡോച്ചേ വെല്ലോ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  25 days ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  25 days ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  25 days ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  25 days ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  25 days ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  25 days ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  25 days ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  25 days ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  25 days ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  25 days ago