കാളി പരാമര്‍ശം; മഹുവ മൊയിത്രക്കെതിരേ ആറ് സംസ്ഥാനങ്ങളില്‍ കേസ്: തൃണമൂല്‍ കോണ്‍ഗ്രസ് തള്ളിപ്പറഞ്ഞിട്ടും വിവാദം കത്തിക്കാന്‍ ബി.ജെ.പി
കൊല്‍ക്കത്ത: കാളി പരാമര്‍ശം വിവാദമായതോടെ മഹുവ മൊയിത്രയെ തള്ളിപ്പറഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസ്.
ഇതുവരെ ആറ് സംസ്ഥാനങ്ങളിലാണ് മഹുവയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഹിന്ദു വികാരത്തെ ഹനിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. സ്വന്തം മണ്ഡലമായ കൃഷ്ണനഗറിലും അവര്‍ക്കെതിരെ കേസുണ്ട്. ബി.ജെ.പി ഇത് ശക്തമായ രാഷ്ട്രീയ ആയുധമാക്കിയിട്ടുണ്ട്.
മധ്യപ്രദേശില്‍ മഹുവയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നത് ഒരു തരത്തിലും പൊറുക്കാനാവില്ലെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് പറഞ്ഞു.
ബി.ജെ.പി രണ്ട് പരാതികളാണ് മഹുവയ്ക്കതെിരെ നല്‍കിയിരിക്കുന്നത്. ഇന്ന് രാവിലെ ബിജെപി പ്രവര്‍ത്തകരാണ് ആദ്യ പരാതി നല്‍കിയത്. രണ്ടാമത്തെ പരാതി ബി.ജെ.പി നേതാവ് രാജര്‍ഷി ലാഹിരിയാണ് നല്‍കിയത്. മഹുവ സ്വമനസ്സാലെ നടത്തിയ പരാമര്‍ശമാണിത്. ഞങ്ങളുടെ മതത്തെയോ മതവിശ്വാസത്തെയോ അറിയാതെയാണ് അവര്‍ പരാമര്‍ശങ്ങള്‍ നടത്തിയത്. കാളി ദേവിയെ അപമാനിക്കുക എന്ന ഉദ്ദേശം മാത്രമാണ് ആ പരാമര്‍ശത്തിന് പിന്നിലുള്ളത്. സംസ്ഥാനത്ത് വലിയ കലാപങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അത് ആളിക്കത്തിക്കാന്‍ മാത്രമാണ് മഹുവയുടെ പരാമര്‍ശങ്ങള്‍ ഉപകരിക്കുകയെന്നും ലാഹിരി അഭിപ്രായപ്പെട്ടു.
തൃണമൂലിന് ഒരിക്കലും ഈ പരാമര്‍ശത്തില്‍ നിന്ന് മാറി നില്ക്കാന് സാധിക്കില്ല. അവര്‍ ഈ പരാമര്‍ശത്തെ സ്വീകരിക്കുന്നില്ലെങ്കില്‍, അവര്‍ക്കെതിരെ നടപടിയെടുക്കണം. അവരെ പുറത്താക്കുകയോ സസ്പെന്‍ഡ് ചെയ്യുകയോ വേണമെന്നും മജുംദാര്‍ പറഞ്ഞു.
അതേ സമയം മഹുവയുടെ പരാമര്‍ശത്തെ പിന്തുണയ്ക്കില്ലെന്ന് തൃണമൂല്‍ നേതാവ് സുഖേന്ദു ശേഖര്‍ റോയ് പറഞ്ഞു. തൃണമൂലിന് മഹുവയുടെ പരാമര്‍ശങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."