ക്രൈംബ്രാഞ്ചിനും മുഖ്യമന്ത്രിക്കുമെതിരേ സ്വപ്‌ന സുരേഷ്; കലാപകേസുകളില്‍ പ്രതിയാക്കുമെന്ന് ഭീഷണിമുഴക്കി, എല്ലാത്തിനും പിന്നില്‍ മുഖ്യമന്ത്രി
തിരുവനന്തപുരം: ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനെതിരേ ഗുരുതരമായ ആരോപണങ്ങളുമായി സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷ്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് ക്രൈംബ്രാഞ്ച് നടത്തിയത് വേട്ടയാടലായിരുന്നുവെന്ന് സ്വപ്‌ന സുരേഷ് ആരോപിച്ചു. ചോദ്യം ചെയ്യാന്‍ വിളിച്ച് മാനസികമായി പീഡിപ്പിച്ചു. രഹസ്യമൊഴിയിലെ കാര്യങ്ങള്‍ അറിയണമെന്നാണ് മറ്റൊരാവശ്യം. അഡ്വ.കൃഷ്ണരാജുമായുള്ള വക്കാലത്ത് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടു.
ഗൂഢാലോചനയെക്കുറിച്ച് ഒന്നും ചോദിച്ചില്ല. വീണാ വിജയന്റെ സാമ്പത്തിക ഇടപാടുകളുടെ തെളിവെവിടെ എന്നാണ് ക്രൈംബ്രാഞ്ച് ചോദിച്ചത്. നല്‍കിയില്ലെങ്കില്‍ കലാപ കേസുകളില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി. വീണയുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ ഇപ്പോഴും തന്റെ കൈവശമുണ്ട്. ജോലി പോയെങ്കിലും തെരുവിലിറങ്ങേണ്ടി വന്നാലും അതൊന്നും കൊടുക്കില്ലെന്നും പോരാട്ടം തുടരുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
എച്ച്.ആര്‍.ഡി എസുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്നായിരുന്നു ക്രൈംബ്രാഞ്ച് ആവശ്യം. 164 മൊഴിയുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടു. ആ മൊഴിക്ക് വിലയില്ലെന്ന് പറഞ്ഞു. എച്ച്.ആര്‍.ഡി.എസില്‍ നിന്നും പിരിച്ച് വിടാനുള്ള തീരുമാനം ഞെട്ടിച്ചു. ഒരു സ്ഥാപനവും തന്നെ ഇതുവരെയും പുറത്താക്കിയിട്ടുണ്ടായിരുന്നില്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിരന്തരം വേട്ടയാടിയതോടെയാണ് അതുണ്ടായത്. കമ്പനിയുടെ സ്റ്റാഫ് അംഗങ്ങളെ സര്‍ക്കാര്‍ ബുദ്ധിമുട്ടിച്ചു.
ഇതിനെല്ലാം പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്. തന്റെ ജോലി കളഞ്ഞു. ജീവിക്കാനനുവദിക്കാതെ നഡുറോഡില്‍ തള്ളി. തന്റെ അന്നം മുട്ടിച്ചപ്പോള്‍ മുഖ്യമന്ത്രിക്ക് സമാധാനമായോ എന്നും സ്വപ്ന ചോദിച്ചു.
770 കലാപ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിലെല്ലാം അവര്‍ക്കുവേണ്ട ചോദ്യത്തിന് ഉത്തരം നല്‍കിയില്ലെങ്കില്‍ പ്രതിയാക്കുമെന്നാണ് ക്രൈം ബ്രാഞ്ചിന്റെ ഭീഷണിയെന്നും സ്വപ്‌ന പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."