വീണ്ടും മിഷന്‍ അരിക്കൊമ്പന്‍; ഇന്ന് മയക്കുവെടി വയ്ക്കില്ല, ദൗത്യം നാളെ രാവിലെ
വീണ്ടും മിഷന്‍ അരിക്കൊമ്പന്‍
കമ്പം: തമിഴ്‌നാട്ടിലെ ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്പനെ പിടികൂടാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. മയക്കുവെടി വയ്ക്കാനാണ് തീരുമാനമെങ്കിലും ഇന്നുണ്ടാവില്ല. നാളെ രാവിലെയാണ് ദൗത്യം ആരംഭിക്കുക.
അരിക്കൊമ്പന്‍ പ്രശ്‌നക്കാരനാണെന്നാണ് തമിഴ്‌നാട് വനംവകുപ്പ് പറയുന്നത്. ഇനിയും ജനവാസ മേഖലയില്‍ ഇറങ്ങിയാല്‍ മനുഷ്യജീവന് ഭീഷണിയാകും. മേഖലയിലെ സമാധാന ജീവിതത്തിന് ആന വെല്ലുവിളിയാണെന്നും 1972 ലെ വൈല്‍ഡ് ലൈഫ് നിയമത്തിലെ 11 (എ) വകുപ്പ് പ്രകാരം മയക്കുവെടിവച്ച് ഉള്‍ക്കാട്ടിലേക്ക് മാറ്റുമെന്നും ഉത്തരവില്‍ പറയുന്നു. കൊമ്പനെ പിടികൂടി മേഘമലയിലെ വെള്ള മലയിലെ വരശ്‌നാട് താഴ്വരയിലേക്ക് മാറ്റാനാണ് നീക്കം.
കമ്പത്തെയും പരിസരപ്രദേശങ്ങളിലേയും ജനങ്ങള്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് പൊലിസ് മുന്നറിയിപ്പ് നല്‍കി. അരിക്കൊമ്പന്‍ ജനവാസ മേഖലയിലെത്തിയതോടെ ആളുകള്‍ പരിഭ്രാന്തരായി. കമ്പം ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷകള്‍ അരിക്കൊമ്പന്‍ തകര്‍ത്തു. ആനയെക്കണ്ട് ഭയന്നോടിയ ഒരാള്‍ക്ക് വീണ് പരുക്കേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."