ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് പുറത്തേക്ക്; പാര്‍ട്ടി നേതൃസ്ഥാനം രാജിവച്ചു
ലണ്ടന്‍: ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് പുറത്തേക്കെന്ന് റിപ്പോര്‍ട്ട്. ഭരണപ്രതിസന്ധി തുടരുന്നതിനിടെ അദ്ദേഹം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനം രാജിവച്ചു. അദ്ദേഹം ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നുണ്ട്.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വിശ്വാസ വോട്ടെടുപ്പ് നേരിട്ട് ഒരു മാസത്തിന് ശേഷമാണ് ബോറിസ് ജോണ്സണ് സര്‍ക്കാരില്‍ പ്രതിസന്ധി ഉടലെടുത്തത്. കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും ബോറിസ് ജോണ്സണ് പാര്‍ട്ടി നടത്തിയെന്ന വിഷയത്തിലും പ്രധാനമന്ത്രി കള്ളം പറഞ്ഞു എന്നും എം.പിമാര്‍ ആരോപിച്ചിരുന്നു.
രണ്ട് മുതിര്‍ന്ന മന്ത്രിമാര്‍ രാജിവെച്ചതോടെയായിരുന്നു ബ്രിട്ടണില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായത്. ലൈംഗിക പീഡനപരാതികളില്‍ ആരോപണ വിധേയനായ ക്രിസ്ഫിഞ്ചറിന് അനുകൂലമായി ബോറിസ് ജോണ്സണ് സ്വീകരിച്ച നിലപാട് വിയോജിപ്പിന് കാരണമായിരുന്നു. സര്‍ക്കാരിലും പ്രധാനമന്ത്രിയിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടതാണ് രാജിക്ക് കാരണമെന്ന് മന്ത്രിമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പടെ ഏകദേശം അമ്പതോള പേര് രാജിവച്ചിരുന്നു. ഭരണത്തില്‍ അതൃപ്തി രേഖപ്പെടുത്തിയായിരുന്നു രാജി. ഇതേതുടര്‍ന്ന് വലിയ പ്രതിന്ധിയിലായിരുന്നു ബോറിസ് മന്ത്രിസഭ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."