സ്ത്രീധന ആത്മഹത്യയെന്ന് പൊലിസ് കണ്ടെത്തിയ കോഴിക്കോട്ടെ പെണ്‍കുട്ടിയുടെ മരണവും കൊലപാതകമെന്ന് ആരോപിച്ച് ബന്ധുക്കള്‍
കോഴിക്കോട്: സ്ത്രീധന പീഡനത്തിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തുവെന്ന് പൊലിസ് കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകമാണെന്ന് മാതാപിതാക്കള്‍. വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട അലയൊലികള്‍ സംസ്ഥാനത്തൊന്നാകെ അലയടിക്കുന്നതിനിടെയാണ് ഇവര്‍ രംഗത്തെത്തിയിരിക്കുന്നത്.
മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശി അനസ് റഷീദിനും കുടുംബത്തിനുമെതിരെയാണ് പരാതി. കോഴിക്കോട് ചക്കുംകടവ് സ്വദേശി അഷ്‌റഫിന്റെ മകള്‍ കഴിഞ്ഞ ഡിസംബറിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
2020 ഡിസംബര്‍ 22ാം തീയതി പുലര്‍ച്ചെ നാലു മണിക്ക് ഫോണില്‍ വിളിച്ച് മകളും 9 മാസം പ്രായമുള്ള കുഞ്ഞും മരിച്ചെന്ന് ഭര്‍ത്താവ് അനസ് കുട്ടിയുടെ പിതാവ് അഷ്‌റഫിനെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ ഉടന്‍ പള്ളിക്കല്‍ ബസാറിലുള്ള മകളുടെ വീട്ടിലെത്തിയെങ്കിലും മൃതദേഹം അവിടെ നിന്ന് പൊലിസ് പോലുമെത്തുന്നതിന് മുമ്പ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പിന്നീട് പൊലിസ് എത്തി കുഞ്ഞ് മരിച്ചിട്ടില്ലന്ന വിവരം അറിയിച്ചു. ഇത് സംശയമുളവാക്കുന്നതാണെന്ന് അന്നു തന്നെ അശ്‌റഫ് ചൂണ്ടിക്കാട്ടിയിരുന്നു.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതോടെ സംശയം ഇരട്ടിച്ചു. എന്നാല്‍ മരണകാരണം ആത്മഹത്യയാണെന്ന കണ്ടെത്തലിലായിരുന്നു പൊലിസ്. കൊണ്ടോട്ടി ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."