HOME
DETAILS
MAL
ഐ.എസ്.ആര്.ഒ ചാരക്കേസ് ഗൂഢാലോചനയില്‍ സിബി മാത്യൂസിന് മുന്‍കൂര്‍ ജാമ്യം
backup
June 25 2021 | 09:06 AM
തിരുവനന്തപുരം: ഐ.എസ്.ആര്.ഒ ചാരക്കേസ് ഗൂഢാലോചനയില്‍ സിബി മാത്യൂസിന് മുന്‍കൂര്‍ ജാമ്യം.
തിരുവനന്തപുരം ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ നാലാം പ്രതിയായിരുന്നു ചാരക്കേസിന്റെ അന്വേഷണ തലവനായിരുന്ന സിബി മാത്യൂസ്.
ഐ.എസ്.ആര്.ഒ ചാരക്കേസ് ഗൂഢാലോചനയില്‍ കഴിഞ്ഞ ദിവസമാണ് സി.ബി.ഐ എഫ്.ഐ.ആര് സമര്‍പ്പിച്ചത്. എഫ്.ഐ.ആര് സമര്‍പ്പിച്ചതിന് പിന്നാലെയാണ് സിബി മാത്യൂസ് മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്.
അതേസമയം, മുന്‍ ഐ.ബി ഉദ്യോഗസ്ഥന് പി.എസ്.ജയപ്രകാശിന്റെ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. കേസ് ജൂലൈ ഒന്നിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. അതുവരെ കോടതി അറസ്റ്റ് തടഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."