സാമ്പത്തിക പ്രതിസന്ധി: ഫലസ്തീനികള്‍ക്കുള്ള ഭക്ഷ്യസഹായം യു.എന്‍ നിര്‍ത്താനൊരുങ്ങുന്നു
സാമ്പത്തിക പ്രതിസന്ധി: ഫലസ്തീനികള്‍ക്കുള്ള ഭക്ഷ്യസഹായം യു.എന്‍ നിര്‍ത്താനൊരുങ്ങുന്നു
ഗസ്സ: ഫലസ്തീന്‍ കുടുംബങ്ങള്‍ക്ക് നല്‍കിയിരുന്ന ഭക്ഷ്യസഹായം നിര്‍ത്തലാക്കാനൊരുങ്ങി യു.എന്‍. 2,00000 ഫലസ്തീനികള്‍ക്ക് യു.എന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യു.എഫ്.പി) നല്‍കിവന്നിരുന്ന ഭക്ഷ്യകൂപ്പണാണ് അടുത്ത മാസത്തോടെ നിര്‍ത്തലാക്കുന്നത്. സാമ്പത്തിക സഹായം ലഭിക്കാത്തത്തിനെ തുടര്‍ന്നാണ് സഹായം നിര്‍ത്തുന്നത്. ഫലസ്തീന്‍ കുടുംബങ്ങള്‍ക്ക് നില്‍കിവന്നിരുന്ന മാസത്തിന് 108 യു.എസ് ഡോളര്‍ മൂല്യമുള്ള കൂപ്പണാണ് നിര്‍ത്തലാക്കുന്നത്.
പദ്ധതിയില്‍ അംഗങ്ങളായ അറുപത് ശതമാനം പേര്‍ക്കുമുള്ള ഭക്ഷ്യസഹായം ഇതോടെ അവസാനിക്കും. ഇക്കാര്യം കഴിഞ്ഞ ഈ മാസം 11ന് ഡബ്ല്യു.എഫ്.പി പ്രഖ്യാപിച്ചിരുന്നു. പണം ലഭിച്ചില്ലെങ്കില്‍ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലും ഗസ്സയിലും നല്‍കിവരുന്ന സഹായങ്ങള്‍ ഓഗസ്റ്റോടെ നിര്‍ത്തേണ്ടിവരുമെന്നും അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷത്തെ ആവശ്യനിര്‍വഹണത്തിനായി ഡബ്ല്യു.എഫ്.പിക്ക് 51 മില്യന്‍ ഡോളറിന്റെ സഹായം അടിയന്തരമായി ആവശ്യമാണെന്ന് സംഘടനയുടെ ഫലസ്തീന്‍ പ്രതിനിധി സമീര്‍ അബ്ദുല്‍ ജബ്ബാര്‍ അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു. ഭക്ഷ്യസഹായം നിര്‍ത്തലാക്കുന്നത് സംബന്ധിച്ചുള്ള അറിയിപ്പുകള്‍ ഫലസ്തീന്‍ കുടുംബങ്ങള്‍ക്ക് സംഘടന അയച്ചു തുടങ്ങിയിട്ടുണ്ട്.
ഇസ്‌റാഈലിന്റെ ആക്രമണ അനധികൃത കുടിയേറ്റങ്ങള്‍ക്കിടിയില്‍ ഫലസ്തീനികള്‍ക്ക് ആശ്വാസമായിരുന്നത് യു.എന്‍ സഹായമായിരുന്നു. ഗസ്സയിലെ തൊഴിലില്ലായ്മാനിരക്ക് 45 ശതമാനമാണ്. ഇവിടെയുള്ള മൂന്നില്‍ രണ്ട് പേരും ഭക്ഷണം ലഭിക്കുന്നതില്‍ ബുദ്ധമുട്ട് അനുഭവിക്കുന്നവരാണ്. ഫലസ്തീന്‍ ജനസഖ്യയില്‍ 35 ശതമാനം പേര്‍ക്കും ആവശ്യമായ ഭക്ഷണം ലഭ്യമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."