HOME
DETAILS

ഇന്ത്യയില്‍ യുവാക്കളുടെ തൊഴിലില്ലായ്മ കുത്തനെ ഉയരുന്നു; ഇതോ കേന്ദ്രത്തിന്റെ 'എക്കണോമിക് മിറക്കിള്‍'

  
backup
May 29 2023 | 07:05 AM

youth-unemployment-in-india-is-climbing-sharply-report

ഇന്ത്യയില്‍ യുവാക്കളുടെ തൊഴിലില്ലായ്മ കുത്തനെ ഉയരുന്നു-റിപ്പോര്‍ട്ട

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യുവാക്കള്‍ക്കിടയിലെ തൊഴില്‍രഹിതരുടെ എണ്ണം കുത്തനെ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ലോക സമ്പദ് വ്യവസ്ഥയില്‍ ഇന്ത്യ കുതിച്ചുയരുന്നുവെന്ന വാദങ്ങള്‍ക്ക് തിരിച്ചടിയാവുന്നതാണ് പുതിയ റിപ്പോര്‍ട്ട്. പ്രാദേശിക മാധ്യമത്തിന്റേതാണ് റിപ്പോര്‍ട്ട്.

പ്രായമായി ജോലിയില്‍ നിന്ന് പിരിയുന്നവര്‍ക്ക് പകരം വെക്കാന്‍ ആവശ്യത്തിന് യുവജനങ്ങളില്ലെന്നതാണ് ചൈനയുടെ പ്രതിസന്ധിയെങ്കില്‍ യുവാക്കള്‍ക്ക് ആവശ്യമായത്ര തൊഴില്‍ സാഹചര്യമില്ലെന്നതാണ് ഇന്ത്യ നേരിടുന്ന പ്രതിസന്ധിയെന്നും പ്രാദേശിക മാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ജനസംഖ്യയുടെ 40 ശതമാനത്തിലധികം 25 വയസ്സിന് താഴെയുള്ളവര്‍ വരുന്ന ഇന്ത്യയില്‍ അവരില്‍ പകുതിയും - 45.8 ശതമാനം - 2022 ഡിസംബര്‍ വരെ തൊഴില്‍രഹിതരായിരുന്നുവെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി (CMIE) ചൂണ്ടിക്കാട്ടുന്നു.

ഈ അവസ്ഥയെ 'ടൈംബോംബ്' എന്നാണ് വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്. കൂടുതല്‍ തൊഴിലവലവസരങ്ങള്‍ സൃഷ്ടിച്ചില്ലെങ്കില്‍ അത് രാജ്യത്ത് കടുത്ത സാമൂഹിക ആശാന്തി സൃഷ്ടിക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. ജനസംഖ്യ വര്‍ദ്ധിക്കുകയും ജോലികള്‍ക്കായുള്ള മത്സരം കൂടുതല്‍ കഠിനമാവുകയും ചെയ്യുന്നതോടെ പ്രശ്‌നം കൂടുതല്‍ വഷളാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഞെട്ടിക്കുന്ന രീതിയിലാണ് രാജ്യത്ത് തൊഴില്‍രഹിതരുടെ എണ്ണം വര്‍ധിക്കുന്നത്- ഇന്ത്യന്‍ സര്‍ക്കാറിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവും കോര്‍ണെല്‍ സര്‍വ്വകലാശാല എകണോമിക്‌സ് പ്രൊഫസറുമായ കൗശിക് ബാസു ചൂണ്ടിക്കാട്ടുന്നു. നേരത്തെ വളരെ സാവധാനത്തിലായിരുന്നു രാജ്യത്തെ തൊഴില്‍ രഹിതരുടെ വര്‍ധന. എന്നാല്‍ കഴിഞ്ഞ എഴെട്ട് വര്‍ഷമായി ഇത് കുത്തനെ കൂടിക്കൊണ്ടിരിക്കുകയാണ്.

ഈ വിഭാഗം ആളുകള്‍ക്ക് വേണ്ടത്ര തൊഴില്‍ കണ്ടെത്തിയില്ലെങ്കില്‍ നേട്ടമാവേണ്ട അവസരങ്ങള്‍ ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയും പ്രശ്നവുമായി മാറിയേക്കാം,' ബസു കൂട്ടിച്ചേര്‍ത്തു.

ഈ ജനസംഖ്യാപരമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യക്ക് വിവിധ മാര്‍ഗങ്ങളുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ഇതിനകം തന്നെ ആഗോളതലത്തില്‍ മത്സരാധിഷ്ഠിതവും തൊഴില്‍-സാന്ദ്രതയുള്ളതുമായ നിര്‍മ്മാണ മേഖല വികസിപ്പിച്ചെടുക്കുകയാണ് അവയിലൊന്നെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

യൂറോപ്യന്‍ രാജ്യങ്ങളും യു.എസുമെല്ലാം സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ജര്‍മനി മാന്ദ്യത്തിലേക്കു പ്രവേശിക്കുന്നതിന്റെ സൂചനകള്‍ നല്‍കിക്കഴിഞ്ഞു. യുഎസിലും യുകെയിലും സ്ഥിതി ആശാവാഹമല്ല. അപ്പോഴും പിടിച്ചു നില്‍ക്കുകയാണ് ഇന്ത്യ. യൂറോപ്പില്‍ മാന്ദ്യം പിടിമുറുക്കുന്നതും ഇന്ത്യയെ ബാധിക്കമെന്നാണ് സൂചനകള്‍.

youth unemployment in india is climbing sharply report



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago