ബിനോയ് കോടിയേരിയുടെ പിതൃത്വ കേസ് ഒത്തുതീരുന്നു; ഇരുവരും യോജിപ്പിലെത്തിയത് കുഞ്ഞിന്റെ ഭാവിയോര്‍ത്ത്
മുംബൈ: കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരി പ്രതിയായ പീഡനക്കേസ് ഒത്തുതീര്‍ക്കുന്നു. ഏറെ കോളിളക്കമുണ്ടാക്കിയ പിതൃത്വ കേസിലാണ് പരിഹാരമുണ്ടാകുന്നത്. കുട്ടിയുടെ ഭാവി മുന്‍നിര്‍ത്തി കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിലേക്ക് എത്തി എന്നാണ് ഇരുവരും കോടതിയില്‍ നല്‍കിയിരിക്കുന്ന അപേക്ഷയില്‍ പറയുന്നത്.
പരാതിക്കാരിക്ക് ജീവനാംശം നല്കാന് നേരത്തെ നീക്കം നടന്നിരുന്നു. അവസാനം ഒത്തുതീര്‍പ്പാക്കാന്‍ രണ്ടുവിഭാഗവും ഒരുമിച്ച് കോടതിയില്‍ അപേക്ഷ നല്‍കുകയാണ്.
ഒത്തുതീര്‍പ്പ് വ്യവസ്ഥകളെക്കുറിച്ച് ഇപ്പോള്‍ പരസ്യമായി പറയാനാകില്ലെന്ന് ബിനോയ് കോടിയേരി പ്രതികരിച്ചു. എന്നാല്‍ പരാതിക്കാരിയായ യുവതി പ്രതികരണത്തിന് തയ്യാറായിട്ടില്ല.
തനിക്കെതിരായ പരാതി വ്യാജമാണെന്നും എഫ്.ഐ.ആര് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബിനോയ് കോടിയേരിയാണ് ആദ്യം ബോംബൈ ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഡി.എന്‍.എ പരിശോധനയിലൂടെ കുട്ടിയുടെ പിതൃത്വം തെളിയിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.
പരാതിക്കാരിയും ബിനോയിയും കേസ് നടപടികള്‍ അവസാനിപ്പിക്കാന്‍ ഉടനെ കോടതിയില്‍ അപേക്ഷ നല്‍കുമെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."