ഓണ്‍ലൈന്‍ ആപ്പുകളില്‍ നിന്നുള്ള ചോദ്യങ്ങള്‍ അതുപോലെ, തെറ്റായ ഉത്തരങ്ങളും; പിഎസ്സിയില് വീണ്ടും ചോദ്യപേപ്പര്‍ 'കോപ്പിപേസ്റ്റ്' വിവാദം
ഓണ്‍ലൈന്‍ ആപ്പുകളില്‍ നിന്നുള്ള ചോദ്യങ്ങള്‍ അതുപോലെ, തെറ്റായ ഉത്തരങ്ങളും; പിഎസ്സിയില് വീണ്ടും ചോദ്യപേപ്പര്‍ 'കോപ്പിയടി' വിവാദം
തിരുവനന്തപുരം: പിഎസ്സിയില് വീണ്ടും ചോദ്യപേപ്പര്‍ പകര്‍ത്തിയെഴുത്ത് വിവാദം. ഓണ്‍ലൈന്‍ ആപ്പുകളില്‍ നിന്ന് അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പരീക്ഷയുടെ ചോദ്യങ്ങള്‍ പകര്‍ത്തിയെഴുതിയെന്നാണ് ആരോപണം. 80 ചോദ്യങ്ങളില്‍ നിന്ന് മുപ്പത്തിയാറ് ചോദ്യങ്ങള്‍ ഓണ്‍ലൈന്‍ ആപ്പുകളില്‍ നിന്ന് അപ്പാടെ പകര്‍ത്തിയതായാണ് റിപ്പോര്‍ട്ട്. ഒമ്പത് ചോദ്യങ്ങളില്‍ ചെറിയ വ്യത്യാസം മാത്രമാണ് വരുത്തിയത്. തെറ്റായ ഉത്തരങ്ങളും അതേപോലെ പകര്‍ത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ ആപ്പുകളിലെ ചോദ്യങ്ങള്‍ മാത്രമല്ല, ഓപ്ഷനുകളും അതുപോലെ കോപ്പി ചെയ്തിട്ടുണ്ട്.
എട്ടുവര്‍ഷത്തിന് ശേഷമാണ് അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പരീക്ഷ നടക്കുന്നത്. എസ്.ഐ നിലവാരത്തിലുള്ള പരീക്ഷയായതിനാല്‍ പലരും വര്‍ഷങ്ങളായി ഇതിനായി തയ്യാറെടുത്തിരുന്നു. ആരെയെങ്കിലും സഹായിക്കാന്‍ വേണ്ടിയാണ് ഇത്തരത്തിലൊരു കോപ്പിയടി നടത്തിയതെന്നാണ് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നത്.
നേരത്തെ പ്ലംബര്‍ പരീക്ഷയിലെ കോപ്പി പേസ്റ്റ് പുറത്തു വന്നതിനു പിന്നാലെ പരീക്ഷ പിഎസ്സി റദ്ദാക്കിയിരുന്നു. മാര്‍ച്ച് 4ന് നടന്ന പരീക്ഷയിലെ 90ശതമാനം ചോദ്യങ്ങളും പകര്‍ത്തിയത് ഒരു ഗൈഡില്‍ നിന്നായിരുന്നു. 2019ല്‍ ഇറങ്ങിയ 'പ്ലംബര്‍ തിയറി' എന്ന പുസ്തകത്തില്‍ നിന്നാണ് നൂറില്‍ 96 ചോദ്യങ്ങളും പകര്‍ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."