എന്നും അതിജീവിതയ്ക്കൊപ്പം; ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ പൊതു സമൂഹം വിലയിരുത്തട്ടെ: ഉമ തോമസ്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന് അനുകൂലമായി വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ഡി.ജി.പിയുടെ നടപടി പൊതുസമൂഹം വിലയിരുത്തട്ടെയെന്ന് ഉമ തോമസ് എം എല്‍ എ. ഉത്തരവാദിത്തപ്പെട്ട പദവിയില്‍ ഇരുന്നയാള്‍ ഇത്തരത്തില്‍ പ്രതികരിക്കാമോ എന്ന് ജനം വിലയിരുത്തട്ടെ. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ല. താന്‍ എന്നും അതിജീവിതയ്ക്കൊപ്പമെന്നും ഉമ തോമസ് പറഞ്ഞു.
ഒന്നര മാസത്തിനകം കേസില്‍ തീര്‍പ്പുണ്ടാകുമെന്നാണ് മുഖ്യമന്ത്രി അതിജീവിതയ്ക്ക് ഉറപ്പ് നല്‍കിയത്. കേസില്‍ തീരുമാനം ഉണ്ടാകട്ടെയെന്ന് ഉമാ തോമസ് പറഞ്ഞു. ഇത്ര ഉന്നത സ്ഥാനത്ത് ജോലി ചെയ്തിരുന്ന പൊലീസ് ഉദ്യോഗസ്ഥ എന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നും ഉമാ തോമസ് വ്യക്തമാക്കി.
ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഫോട്ടോയടക്കമുള്ള പല തെളിവുകളും പൊലിസ് സൃഷ്ടിച്ചതാണെന്നാണ് ആര് ശ്രീലേഖ ' സസ്നേഹം ശ്രീലേഖ' എന്ന യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."