ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത;വാട്‌സാപ്പിന്റെ കാത്തിരുന്ന ആ ഫീച്ചര്‍ എത്തിക്കഴിഞ്ഞു
whatsapp now allows users to link multiple iphones
ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത;വാട്‌സാപ്പിന്റെ കാത്തിരുന്ന ആ ഫീച്ചര്‍ എത്തിക്കഴിഞ്ഞു
വാട്‌സാപ്പിന്റെ പ്രധാന എതിരാളികളായ ടെലഗ്രാം മുന്‍പേ തന്നെ അവതരിപ്പിച്ച, ഉപഭോക്താക്കള്‍ക്ക് ഏറെ ഉപയോഗ പ്രദമായ ഫീച്ചറായിരുന്നു ടെലഗ്രാം ഒന്നിലധികം ഡിവൈസുകളില്‍ ലിങ്ക് ചെയ്ത് ഉപയോഗിക്കാം എന്നത്.ഇതിന്റെ ചുവട് പിടിച്ച് ഈ ഫീച്ചര്‍ പിന്നീട് വാട്‌സാപ്പിലുമെത്തിയിരുന്നു. പിന്നീട് കഴിഞ്ഞ മാസമാണ് ഒരേ വാട്‌സാപ്പ് അക്കൗണ്ട് ഒന്നിലധികം ഫോണുകളില്‍ ലിങ്ക് ചെയ്ത് ഉപയോഗിക്കാന്‍ കഴിയുന്ന വളരെ ഉപയോഗപ്രദമായൊരു ഫീച്ചര്‍ വാട്‌സാപ്പ് രംഗത്തിറക്കിയത്. ഉപഭോക്താക്കളും, ടെക്ക് വിദഗ്ധരും വളരെ പ്രശംസയോടെ വരവേറ്റ പ്രസ്തുത ഫീച്ചര്‍ ഇപ്പോള്‍ ഐഫോണിലേക്കും എത്തിയിരിക്കുകയാണ്. ഐഫോണിനുളള ലേറ്റസ്റ്റ് വാട്‌സാപ്പ് വേര്‍ഷനായ v23.10.76 ലാണ് ഈ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
എങ്ങനെയാണ് വാട്‌സാപ്പ് അക്കൗണ്ട് മറ്റൊരു ഐഫോണിലേക്ക് ലിങ്ക് ചെയ്യുന്നത്?
1, ലിങ്ക് ചെയ്യേണ്ട ഫോണില്‍ വാട്‌സ്ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക, ശേഷം എഗ്രീ അന്‍ഡ് കണ്ടിന്യൂ നല്‍കുക
2, മോര്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക, അവിടെ നിന്ന് ലിങ്ക് ടു ആന്‍ എക്‌സിസ്റ്റിങ് അക്കൗണ്ട് ക്ലിക്ക് ചെയ്ത്, വരുന്ന ക്ലൂ.ആര്‍ കോഡ് പ്രൈമറി അക്കൗണ്ടുളള ഫോണില്‍ നിന്ന് സ്‌കാന്‍ ചെയ്യുക.
പ്രൈമറി ഫോണ്‍ ഉപയോഗിച്ച് രണ്ടാമത് അക്കൗണ്ട് എടുക്കാന്‍ ഉദ്ധേശിക്കുന്ന ഫോണ്‍ സ്‌കീന്‍ ചെയ്യേണ്ട വിധം
1, പ്രൈമറിഫോണിലെ വാട്‌സാപ്പ് അക്കൗണ്ട് തുറക്കുക
2, സെറ്റിങ്ങ്‌സിലെ ലിങ്കിഡ് ഡിവൈസ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
3, രണ്ടാമത് അക്കൗണ്ട് തുറക്കാന്‍ ഉദ്ധേശിക്കുന്ന ഐഫോണില്‍ വന്ന ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്യുക.
ഈ ഫീച്ചര്‍ പതിയെ ഒരോ മേഖലയിലേക്കും അവതരിപ്പിക്കുമെന്ന് അറിയിച്ച വാട്‌സാപ്പ്, ഇപ്പോള്‍ ചില പ്രദേശങ്ങളില്‍ മാത്രമാണ് പ്രസ്തുത ഫീച്ചര്‍ ലഭ്യമാവുക എന്നും അറിയിച്ചു.
Content Highlights:whatsapp now allows users to link multiple iphones
ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത;വാട്‌സാപ്പിന്റെ കാത്തിരുന്ന ആ ഫീച്ചര്‍ എത്തിക്കഴിഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."