HOME
DETAILS

അത് ആര്‍.എസ്.എസ് പരിപാടിയായിരുന്നില്ല; വിമര്‍ശനം വി.എസിനും ബാധകമാകും: പ്രതികരണവുമായി വി.ഡി സതീശന്‍

  
backup
July 11 2022 | 09:07 AM

photo-controversy-vd-satheesan-slams-bjp-and-cpm2022

തിരുവനന്തപുരം: ഭാരതീയ വിചാര കേന്ദ്രത്തിന്റെ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഭാരതീയ വിചാര കേന്ദ്രം ഡയറക്ര്‍ ആയിരുന്ന പി പരമേശ്വരന്റെ പുസ്തക പ്രകാശന ചടങ്ങ് ആര്‍ എസ് എസ് പരിപാടിയായിരുന്നില്ല. സ്വാമി വിവേകാനന്ദനും പ്രബുദ്ധ കേരളവും എന്ന പുസ്തകപ്രകാശന ചടങ്ങിലാണ് പങ്കെടുത്തത്. എം.പി.വീരേന്ദ്രകുമാറാണ് പരിപാടിയിലേക്കു തന്റെ പേരു നിര്‍ദേശിച്ചത്. പുസ്തകം തിരുവനന്തപുരത്തും തൃശൂരും പ്രകാശനം ചെയ്തിരുന്നു. പ്രതിപക്ഷനേതാവായിരുന്ന വി.എസ്. അച്യുതാനന്ദനാണ് തിരുവനന്തപുരത്ത് പുസ്തകം റിലീസ് ചെയ്തത്. അതേ പുസ്തകമാണ് താന്‍ തൃശൂരില്‍ റിലീസ് ചെയ്തത്. വിവേകാനന്ദന്‍ ഹിന്ദുവിനെക്കുറിച്ചു പറഞ്ഞതും സംഘപരിവാറിന്റെ ഹിന്ദുത്വയും രണ്ടാണെന്നാണ് ചടങ്ങില്‍ പറഞ്ഞത്. തനിക്കെതിരെ ഇപ്പോള്‍ ഉയരുന്ന വിമര്‍ശനം വി എസിനും ബാധകമാണെന്ന് വി ഡി സതീശന്‍ പറഞ്ഞു.

താന്‍ ആര്‍എസ്എസ് വേദിയില്‍ പങ്കെടുത്തുവെന്ന് പറഞ്ഞ് ബി.ജെപി നേതാക്കള്‍ നല്‍കുന്ന ചിത്രം ഏറ്റവുമധികം പ്രചരിപ്പിക്കുന്നത് സിപിഎം ഗ്രൂപ്പുകളിലാണെന്ന് സതീശന്‍ പറഞ്ഞു.

ഗോള്‍വള്‍ക്കറുടെ പുസ്തകത്തില്‍ പറഞ്ഞ കാര്യമാണ് മുന്‍ മന്ത്രി സജി ചെറിയാന്‍ പറഞ്ഞതെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്നു. ഇതു സംബന്ധിച്ച് ആര്‍എസ്എസ് അയച്ച നോട്ടിസ് നിയമപരമായി നേരിടും. സജി ചെറിയാനെതിരെ താന്‍ പറഞ്ഞ വാക്കുകളെ സിപിഎം ബിജെപി നേതാക്കള്‍ തള്ളിപ്പറഞ്ഞിട്ടില്ല. സജി ചെറിയാനും തന്റെ വാക്കുകളെ ഇതുവരെ നിഷേധിച്ചിട്ടില്ല. ആര്‍എസ്എസിനെ ആക്രമിച്ചാല്‍ എങ്ങനെയാണ് ഹിന്ദുവിനെതിരെയുള്ള ആക്രമണം ആകുന്നതെന്നും വി.ഡി സതീശന്‍ ചോദിച്ചു.

ഒരു വര്‍ഗീയ വാദിയുടെ മുന്നിലും കീഴടങ്ങില്ല. വര്‍ഗീയവാദികളുടെ വോട്ട് ഇതുവരെ ചോദിച്ചിട്ടില്ല. തന്റെ വീട്ടിലേക്കു കൂടുതല്‍ മാര്‍ച്ച് നടത്തിയത് സംഘപരിവാറാണ്. 2016ല്‍ തന്നെ തോല്‍പ്പിക്കാന്‍ പറവൂരില്‍ ഹിന്ദു മഹാസംഗമം നടത്തിയെങ്കിലും തന്റെ ഭൂരിപക്ഷം വര്‍ധിക്കുകയാണ് ചെയ്തത്. വര്‍ഗീയ ശക്തികളെ ഇനിയും എതിര്‍ക്കും. രാഷ്ട്രീയം ഉപേക്ഷിക്കേണ്ടി വന്നാലും വര്‍ഗീയവാദികളുമായി സന്ധിചെയ്യില്ല.
പി.കെ കൃഷ്ണദാസ് പറയുന്നത് മതേതരത്വം എന്ന വാക്ക് ഭരണഘടനയില്‍ വേണ്ട എന്നാണ്. മതേതരത്വം, ജനാധിപത്യം, കുന്തം, കുടച്ചക്രം എന്നാണ് സജി ചെറിയാന്‍ പറഞ്ഞത്. ബിജെപിയും സിപിഎമ്മും പറയുന്നത് ഒരേ കാര്യം ആണ്. ഇന്ത്യയുടെ നിയമ വ്യവസ്ഥയെ പ്രാദേശിക ഭാഷകളെ കൂടി ഉള്‍പ്പെടുത്തി ഭാരതീയവത്കരിക്കണമെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസിന്റെ വാക്കുകളെ കൃഷ്ണദാസ് പറഞ്ഞത് ഭരണഘടനയെ ഭാരതീയവത്കരിക്കണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞുവെന്നാണ്. ഇതിനെതിരെ ഒരു സിപിഎം നേതാവ് പോലും രംഗത്തുവന്നില്ല, സതീശന്‍ ആരോപിച്ചു.

ബിജെപിക്ക് എതിരേ രാഷ്ട്രീയമായി രംഗത്തുവരുന്നതുകൊണ്ടാണ് തന്നെ ബിജെപി ലക്ഷ്യമിടുന്നതെന്നും ഇതിന് സിപിഎം കൂട്ടുനില്‍ക്കുകയാണെന്നും സതീശന്‍ പറഞ്ഞു. ഒരേ തോണിയിലാണ് സിപിഎമ്മിന്റെയും ബിജെപിയുടെയും യാത്ര.
2006-ലെ ചിത്രത്തെ കുറിച്ച് താന്‍ ഇപ്പോള്‍ കൃത്യമായി ഓര്‍മ്മിക്കുന്നില്ലെന്നും ഇത് കൃത്രിമമായി നിര്‍മിച്ചതാണോ എന്നത് പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago