കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്: അര്ജുന് ആയങ്കിക്ക് വാഹനം എടുത്ത് നല്കിയ സജേഷിനെതിരെ നടപടിയുമായി സി.പി.എം
കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകന്‍ അര്ജുന് ആയങ്കിയുമായുള്ള ബന്ധത്തിന്റെ പേരില്‍ ഡി.വൈ.എഫ്.ഐ നേതാവായിരുന്ന സി സജേഷിനെതിരെ പാര്‍ട്ടി നടപടി. ഡി.വൈ.എഫ.്ഐ ചെമ്പിലോട് മേഖല സെക്രട്ടറിയായിരുന്ന സജേഷിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സി.പി.എം സസ്പെന്‍ഡ് ചെയ്തു.
സജേഷിന് ജാഗ്രതക്കുറവ് ഉണ്ടായതായി പാര്‍ട്ടി വിലയിരുത്തല്‍. നേരത്തെ ഡി.വൈ.എഫ്.ഐയും സജേഷിനെ പുറത്താക്കിയിരുന്നു.
അതേസമയം തെറ്റ് ചെയ്തവരെ സി.പി.എം സംരക്ഷിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എ വിജയരാഘവന് വ്യക്തമാക്കി. സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങളെ നേരത്തെ തള്ളിപ്പറഞ്ഞ സി.പി.എം കൂടുതല്‍ പ്രതിരോധത്തിലാകുന്നതിനു മുന്‍പ് തന്നെ നടപടിയെടുത്തത് മുന്നോട്ട് പോകുകയാണ്.
ഇപ്പോള്‍ പുറത്തുവന്ന പേരുകള്‍ക്ക് പുറമെ ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ കണ്ടെത്താന്‍ പാര്‍ട്ടി കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."