അവസാന നിമിഷം ടിക്കറ്റില്ല; ട്രെയിന്‍ യാത്രക്കാര്‍ നിരാശപ്പെടേണ്ട കറന്റ് ബുക്കിങ്ങില്‍ ഭാഗ്യം പരീക്ഷിക്കാം
അവസാന നിമിഷം ടിക്കറ്റില്ല; ട്രെയിന്‍ യാത്രക്കാര്‍ നിരാശപ്പെടേണ്ട കറന്റ് ബുക്കിങ്ങില്‍ ഭാഗ്യം പരീക്ഷിക്കാം
ട്രെയിന്‍ യാത്രയിലെ ഏറ്റവും വലിയ കഷ്ടപ്പാടുകളിലൊന്നാണ് ആഗ്രഹിച്ച സമയത്ത് ടിക്കറ്റ് ലഭിക്കുക എന്നത്. മിക്ക സമയത്തും യാത്ര പ്ലാന്‍ ചെയ്യുന്നതിന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടി വരും എന്നതാണ് അവസ്ഥ. പ്രത്യേകിച്ച് അവധികള്‍ പോലെ സീസണില്‍ ആണെങ്കില്‍. അതും അവസാന നിമിഷമാണ് ഒരു യാത്ര പ്ലാന്‍ ചെയ്ത് ടിക്കറ്റ് നോക്കുന്നതെങ്കില്‍ പറയുകയും വേണ്ട. കുറച്ചുകൂടി അത്യാവശ്യക്കാരാണെങ്കില്‍ തത്കാലില്‍ ടിക്കറ്റ് ഒപ്പിക്കും. എന്നിരുന്നാലും അതില്‍ ടിക്കറ്റ് ഉറപ്പാക്കുക എന്നത് ഞാണിന്മേല്‍ കളിതന്നെയാണ്. തത്കാലിനായി ലോഗിന്‍ ചെയ്ത് ബുക്കിങ് തുടങ്ങുമ്പോള്‍ തന്നെ ടിക്കറ്റ് തീര്‍ന്നു പോകുന്നത് അനുഭവം പലര്‍ക്കുമുണ്ടായിരിക്കും. ഒഴിവാക്കാന്‍ പറ്റാത്ത യാത്രകള്‍ പ്ലാന്‍ ചെയ്യേണ്ടി വരുന്നവര്‍ അപ്പോള്‍ എന്തു ചെയ്യും.
നിരാശപ്പെടേണ്ട. ഒരു വഴിയുണ്ട്. ഓക്കെ ആയാല്‍ സെറ്റ് ആണ് സംഗതി ലോട്ടറി അടിക്കുന്ന പോലെയാണെങ്കിലും. വേറൊന്നുമല്ല പറഞ്ഞുവരുന്നത് കറന്റ് ബുക്കിങ്ങിനെക്കുറിച്ചാണ്. പലര്‍ക്കും അറിഞ്ഞുകൂടാത്ത കാര്യങ്ങളിലൊന്നാണ് ഇന്ത്യന്‍ റെയില്‍വേയുടെ ഈ കറന്റ് ബുക്കിങ്. കുറേ വര്‍ഷമായി ഇത് നിലവിലുണ്ടെങ്കിലും പ്രയോജനപ്പെടുത്തുന്നവര്‍ വളരെ കുറവാണ്. ഏറ്റവും അവസാന നിമിഷത്തിലെ യാത്രകളില്‍ ഭാഗ്യം പരീക്ഷിക്കുവാനായി ബുക്ക് ചെയ്യാവുന്ന കറന്റ് ബുക്കിങ് എന്താണെന്നും ഇതിന്റെ പ്രത്യേകതകളും നോക്കാം.
കറന്റ് ബുക്കിങ് എന്നാല്‍
ഇന്ത്യന്‍ റെയില്‍വേ യാത്രക്കാര്‍ക്കായി അനുവദിക്കുന്ന വിവിധ തരം റിസര്‍വേഷനുകളില്‍ ഒന്നാണ് ഈ കറന്റ് ബുക്കിങ് അഥവാ തത്സമയ റിസര്‍വേഷന്‍.. എന്നാല്‍ മറ്റു റിസര്‍വേഷനുകളില്‍ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത് ഇത് ബുക്ക് ചെയ്യുന്ന സമയമാണ്. ട്രെയിന്‍ അതിന്റെ യാത്രയുടെ ചാര്‍ട്ട് തയ്യാറാക്കിയതിന് ശേഷം വരുന്ന ഒഴിവുകളിലേക്കുള്ള ടിക്കറ്റുകളാണ് കറന്റ് ബുക്കിംഗ് വഴി യാത്രക്കാര്‍ക്ക് റിസര്‍വ് ചെയ്യാന്‍ കഴിയുക. സാധാരണ ഗതിയില്‍ പരിശോധിക്കുമ്പോള്‍ വെയിറ്റിംഗ് ലിസ്റ്റ് കാണിക്കുന്ന ടിക്കറ്റുകള്‍ പോലും കറന്റ് ബുക്കിംഗിലൂടെ ലഭിക്കാന്‍ സാധ്യതയുണ്ട്. തീവണ്ടി യാത്ര പുറപ്പെടുന്നതിന് 4 മണിക്കൂര്‍ മുന്‍പാണ് ചാര്‍ട്ട് തയ്യാറാക്കുക.
എപ്പോള്‍ ബുക്ക് ചെയ്യാം
റെയില്‍വേ ട്രെയിനിന്റെ ചാര്‍ട്ട് തയ്യാറാക്കിയ ശേഷം ആണ് കറന്റ് ബുക്കിങ് പ്രയോജനപ്പെടുത്താം. അതായത് നിങ്ങള്‍ക്ക് ഏത് സ്റ്റേഷനില്‍ നിന്നാണോ യാത്ര പുറപ്പെടേണ്ടത് അവിടെ ട്രെയിന്‍ എത്തുന്നതിന് മൂന്നു മണിക്കൂര്‍ മുന്‍പ് ടിക്കറ്റ് കറന്റ് ബുക്കിങ് വഴി ബുക്ക് ചെയ്യാം. സ്റ്റേഷനില്‍ പോയി ഈ ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍ സാധിക്കില്ല. കറന്റ് ടിക്കറ്റ് ബുക്കിങ്ങിനായി ഐആര്‍സിടിസി ആപ്പ് പ്രയോജനപ്പെടുത്താം.
ചാര്‍ട്ട് പരിശോധിക്കാം
കറന്റ് ബുക്കിംഗ് ചെയ്യാന്‍ സാധിച്ചില്ലെങ്കിലും സീറ്റുകള്‍ ഒഴിവുണ്ടോ എന്നറിയാന്‍ റിസര്‍വേഷന്‍ ചാര്‍ട്ട് പരിശോധിക്കാം. ഇവിടെ ഓരോ ക്ലാസിലും ടിക്കറ്റുകള്‍ ലഭ്യമാണെങ്കില്‍ അക്കാര്യം വ്യക്തമായി കാണിക്കും. ജനറല്‍ ടിക്കറ്റുമായി ട്രെയിനില്‍ കയറി ടിടിഇ യെ കണ്ട് ടിക്കറ്റ് മാറ്റിയെടുക്കാന്‍ സാധിക്കും.
ഇളവുണ്ടോ?
നേരത്തെ കറന്റ് ബുക്കിങ് വഴി റെയില്‍വേ ടിക്കറ്റ് എടുക്കുമ്പോള്‍ 10 ശതമാനം ഇളവ് ലഭിച്ചിരുന്നു. എന്നാല്‍ അത് നിര്‍ത്തലാക്കിതായും റിപ്പോര്‍ട്ടുണ്ട്. അതനുസരിച്ച് ഇനി മുതല്‍ സാധാരണ റിസര്‍വേഷന് നല്കുന്ന അതേ തുക തന്നെ കറന്റ് റിസര്‍വേഷനും നല്‌കേണ്ടി വരും.
നേരത്തെ പ്രീമിയം, സുവിധ ട്രെയിനുകളിലെ കറന്റ് ബുക്കിംഗ് നിരക്ക് അവസാന ബുക്കിംഗ് നിരക്കിന് തുല്യമായിരുന്നു. തുടക്കത്തില്‍ പറഞ്ഞതുപോലെ കറന്റ് ബുക്കിങ് ഒരു ഭാഗ്യ പരീക്ഷണം തന്നെയാണ്. അവസാന നിമിഷം വരെ കാത്തു നിന്ന് സീറ്റ് ഒഴിവില്ല (റിസര്‍വേഷന്‍ ബാക്കിയില്ലെങ്കില്‍)എന്നറിഞ്ഞാല്‍ മറ്റൊരു മാര്‍ഗ്ഗമില്ലാതെ ചിലപ്പോള്‍ യാത്ര ഒഴിവാക്കേണ്ടതായി വന്നേക്കാം. അതിാല്‍ തത്കാല്‍ പോലും കൈവിട്ട അവസ്ഥയാണെങ്കില്‍ മാത്രം ഇതിനായി പരിശ്രമിക്കാം.
ശ്രദ്ധിക്കണം കറന്റ് ബുക്കിങ്ങില്‍ ഈ കാര്യങ്ങള്‍
- ചാര്‍ട്ട് തയ്യാറാക്കിയ ശേഷം വിവിധ റിസര്‍വേഷനുകളില്‍ ബാക്കിയുള്ള ടിക്കറ്റുകളാണ് കറന്റ് ബുക്കിംഗിനായി നല്‍കുന്നത്.
- റിസര്‍വേഷനുകള്‍ പൂര്‍ത്തിയായാല്‍ ടിക്കറ്റ് ലഭിക്കാനുള്ള സാധ്യതയില്ല. ഇതിനാല്‍ കറന്റ് ബുക്കിംഗിനെ അമിതമായി ആശ്രയിക്കാന്‍ സാധിക്കില്ല.
- കറന്റ് ബുക്കിംഗ് വഴിയെടുത്ത ടിക്കറ്റില്‍ ബോര്‍ഡിംഗ് പോയിന്റ് മാറ്റാന്‍ സാധിക്കില്ല. പേര്, പ്രായം, ലിംഗം എന്നിവയും മാറ്റാന്‍ സാധിക്കില്ല.
- കറന്റ് ബുക്കിംഗ് വഴി കണ്‍ഫേം ടിക്കറ്റ് മാത്രമെ ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."