സ്വര്‍ണക്കടത്ത്: അര്ജുന് ആയങ്കി ഉപയോഗിച്ചതെന്ന് കരുതുന്ന കാര്‍ പരിയാരത്ത് നിന്ന് കണ്ടെത്തി; നമ്പര്‍ പ്ലേറ്റ് അഴിച്ചുമാറ്റിയ നിലയില്‍
കണ്ണൂര്‍; കള്ളക്കടത്ത് ക്വട്ടേഷന്‍ സംഘത്തിലെ പ്രധാന കണ്ണിയായ അര്ജുന് ആയങ്കിയുടെ കരിപ്പൂര്‍ സ്വര്‍ണക്കടത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന കാര്‍ കണ്ടെത്തി. പരിയാരം പൊലിസ് സ്റ്റേഷന് പരിധിയിലുള്ള പറമ്പിലാണ് ചുവന്ന സ്വിഫ്റ്റ് കാര്‍ കണ്ടെത്തിയത്. നമ്പര്‍ പ്ലേറ്റ് അഴിച്ചുമാറ്റിയ നിലയിലുള്ള വാഹനം പൊലിസ് സ്റ്റേഷനിലേക്ക് മാറ്റി.
ദിവസങ്ങള്‍ക്ക് മുമ്പ് അഴീക്കല്‍ ഉരു നിര്‍മാണ ശാലക്ക് സമീപം ഒളിപ്പിച്ച നിലയില്‍ കാര്‍ കണ്ടെത്തിയിരുന്നുവെങ്കിലും പൊലിസും കസ്റ്റംസ് സംഘവും സ്ഥലത്ത് എത്തുന്നതിന് മുമ്പ് കാര്‍ അവിടെ നിന്നും മാറ്റുകയായിരുന്നു. അര്‍ജുന്റെ കൂട്ടാളികളാണ് അഴീക്കോട് നിന്നും കാറ് കടത്തിക്കൊണ്ട് പോയത്. രാമനാട്ടുകര സ്വര്‍ണ്ണക്കടത്ത് സംഘത്തിന്റെ അപകട സമയത്ത് ഈ കാര്‍ കരിപ്പൂരില്‍ ഉണ്ടായിരുന്നതായി തെളിഞ്ഞിരുന്നു. ഇതോടെയാണ് അന്വേഷണം അര്ജുന് ആയങ്കിയിലേക്കും തിരിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."