തട്ടിക്കൊണ്ടുപോയ പോക്സോ കേസ് അതിജീവിതയെ ഗുരുവായൂരില്‍ കണ്ടെത്തി; മാതാപിതാക്കള്‍ കസ്റ്റഡിയില്‍
പാലക്കാട്: പാലക്കാട് നിന്ന് തട്ടിക്കൊണ്ടുപോയ പോക്സോ കേസിലെ ഇരയെ ഗുരുവായൂരില്‍ നിന്ന് കണ്ടെത്തി. ക്ഷേത്രത്തിന് സമീപത്തെ ലോഡ്ജില്‍ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു കുട്ടി ഉണ്ടായിരുന്നത്. പാലക്കാടുനിന്നുള്ള പ്രത്യേക പൊലിസ് സംഘമാണ് കുട്ടിയെ കണ്ടെത്തിയത്.
ഞായറാഴ്ച വൈകീട്ടാണ് 11കാരിയായ പെണ്‍കുട്ടിയെ പ്രതിയായ ചെറിയച്ഛനും സംഘവും തട്ടിക്കൊണ്ടു പോയത്. കുട്ടിയുടെ സംരക്ഷണം മുത്തശ്ശിയെയാണ് കോടതി ഏല്‍പ്പിച്ചിരുന്നത്. കേസിലെ മുഖ്യപ്രതിയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു കുട്ടിയുടെ മാതാപിതാക്കള്‍ സ്വീകരിച്ചിരുന്നത്. പ്രതിക്ക് അനുകൂലമായി മൊഴി മാറ്റാനാണ് കുട്ടിയെ ബലമായി കൊണ്ടുപോയതെന്നാണ് പൊലിസിന്റെ നിഗമനം.
കുട്ടിയെ പാലക്കാട്ടുനിന്ന് തട്ടിക്കൊണ്ടുപോയപ്പോള്‍ മാതാപിതാക്കള്‍ അടക്കുള്ളവര്‍ ഉപദ്രവിച്ചിരുന്നെന്നും ബലംപ്രയോഗിച്ചിരുന്നെന്നും ദൃക്സാക്ഷികള്‍ അടക്കം മൊഴിനല്‍കിയിരുന്നു. കാറിലും ബൈക്കിലുമാണു സംഘം എത്തിയത്. കാറിന്റെ നമ്പര്‍ തുണി ഉപയോഗിച്ചു മറച്ചിരുന്നു. ബൈക്കിന്റെ നമ്പറും വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."