അറിവിന്റെ ലോകത്തേക്ക് കുരുന്നുകള്‍; വര്‍ണാഭമായി സ്‌കൂളുകള്‍
അറിവിന്റെ ലോകത്തേക്ക് കുരുന്നുകള്‍; വര്‍ണാഭമായി സ്‌കൂളുകള്‍
തിരുവനന്തപുരം: വേനലവധിയുടെ ആലസ്യം വിട്ടുണര്‍ന്ന് കുരുന്നുകള്‍ ഇന്നു മുതല്‍ പഠനാനുഭവങ്ങളുടെ പെരുമഴക്കാലത്തേക്കിറങ്ങും. അവധിക്കാലം കഴിഞ്ഞ് തിരിച്ചെത്തുന്ന 42 ലക്ഷത്തോളം വരുന്ന വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പുത്തനുടുപ്പും ബാഗുമൊക്കെയായി ഇന്നുമുതല്‍ അറിവിന്റെ പുതിയ ലോകത്തേക്ക് ചേക്കേറാന്‍ കുരുന്നുകളും വരവേല്‍ക്കാന്‍ അധ്യാപകരും തയാറായിക്കഴിഞ്ഞു. വര്‍ണാഭമായ പ്രവേശനോത്സവമാണ് സ്‌കൂളുകളില്‍ ഒരുക്കിയിരിക്കുന്നത്.
ഇനിമുതല്‍ പുത്തന്‍ അറിവുകളുടെയും പുതിയ സൗഹൃദങ്ങളുടെയുമെല്ലാം ദിവസങ്ങളാണ്. കുട്ടികളെ വരവേല്‍ക്കാനുള്ള തയാറെടുപ്പുകള്‍ ദിവസങ്ങള്‍ക്ക് മുന്‍പേ സ്‌കൂളുകളില്‍ ആരംഭിച്ചിരുന്നു. വിപുലമായ പരിപാടികളോടെ കുരുന്നുകളെ സ്വീകരിക്കാനുള്ള പരിപാടികളാണ് ഓരോ സ്‌കൂളുകളിലും നടക്കുന്നത്. പ്രവേശന കവാടം മുതല്‍ തോരണങ്ങള്‍ തൂക്കിയും മോഡി കൂട്ടിയും വിദ്യാലയ അന്തരീക്ഷങ്ങളെല്ലാം കൂടുതല്‍ സൗഹൃദ രൂപത്തിലാണ് ഒരുക്കിയിരിക്കുന്നത്. ആദ്യ ദിനത്തിന് മധുരം പകരാന്‍ മിഠായികളും പൂക്കളും വര്‍ണക്കടലാസുകളും പായസവുമൊക്കെ ഒപ്പമുണ്ട്.
കുട്ടികള്‍ക്കാവശ്യമായ പാഠപുസ്തകങ്ങളും യൂണിഫോം വിതരണവുമെല്ലാം സ്‌കൂളുകള്‍ മുഖേന നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. സ്‌കൂള്‍ വിപണികളും നേരത്തെ തന്നെ സജീവമായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി വിപണികളിലും വന്‍തിരക്കാണ് അനുഭവപ്പെട്ടത്. വിലക്കയറ്റം അല്‍പം പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും കണ്‍സ്യൂമര്‍ഫെഡും പൊലിസ് സേനയുമുള്‍പ്പെടെ സംഘടിപ്പിച്ച സ്‌കൂള്‍ വിപണികള്‍ പലര്‍ക്കും ആശ്വാസമായിരുന്നു.
രാവിലെ 10 ന് സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവം തിരുവനന്തപുരത്ത് മലയിന്‍കീഴ് ജി.വി.എച്ച്.എസ്.എസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകും. മന്ത്രിമാരായ ജി ആര്‍ അനില്‍, ആന്റണി രാജു, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പങ്കെടുക്കും.
മൂന്നേകാല്‍ ലക്ഷത്തിലേറെ കുട്ടികള്‍ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒന്നുമുതല്‍ പത്ത് വരെ ക്ലാസുകളില്‍ 38 ലക്ഷം കുട്ടികളെത്തും. രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ വിഭാഗത്തിലെ കുട്ടികളും കൂടി ഉള്‍പ്പടെ സ്‌കൂളുകളില്‍ ഈ അധ്യയന വര്‍ഷം ആകെ 42 ലക്ഷത്തിലേറെ കുട്ടികള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോഴിക്കോട് പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം മെഡിക്കല്‍ കോളജ് കാംപസില്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. തോട്ടത്തില്‍ രവിന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനാകും. മേയര്‍ ഡോ. ബീന ഫിലിപ്പ് മുഖ്യാതിഥിയാകും. ഡി.ഡി.ഇ മനോജ് മണിയൂര്‍ കുട്ടികളെ വരവേല്‍ക്കും. കൂടാതെ ജില്ലാതല, സബ് ജില്ലാതല, പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പറേഷന്‍ തല, സ്‌കൂള്‍തല പ്രവേശനോത്സവങ്ങള്‍ പ്രത്യേകം നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."