HOME
DETAILS

കീശ കീറുമോ ജൂണ്‍; 'ബജറ്റി'നെ ബാധിക്കുന്ന ഈ മാസത്തെ മാറ്റങ്ങളറിയാം

  
backup
June 01 2023 | 07:06 AM

from-tomorrow-onwards-price-hike

കീശ കീറുമോ ജൂണ്‍; ബജറ്റിനെയും ബാധിക്കുന്ന ഈ മാസത്തെ മാറ്റങ്ങളറിയാം

മുന്‍കാലങ്ങളെ അപേക്ഷിച്ച്, ഓരോ മാസത്തിലും സാമ്പത്തിക നിയമങ്ങളിലും ചാര്‍ജുകളിലും പല മാറ്റങ്ങളും ഇപ്പോള്‍ ഉണ്ടാകുന്നുണ്ട്. നിങ്ങളുടെ പോക്കറ്റിനെയും, ബജറ്റിനെയും ബാധിക്കുന്ന ജൂണിലെ ഇത്തരം മാറ്റങ്ങള്‍ ഇവയാണ്.

ഇന്നു മുതല്‍ വൈദ്യുതി നിരക്ക് കൂടും; സര്‍ചാര്‍ജ് ഇനിമുതല്‍ 19 പൈസ
ഇന്നു മുതല്‍ വൈദ്യുതി നിരക്ക് കൂടാന്‍ പോവുകയാണ്. സര്‍ചാര്‍ജ് ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. യൂണിറ്റിന് പത്തുപൈസ ഇന്ധന സര്‍ചാര്‍ജ് ഈടാക്കാനാണ് ഉത്തരവിറക്കിയത്. റഗുലേറ്ററി കമ്മീഷന്‍ അനുവദിച്ച 9 പൈസക്ക് പുറമെയാണിത്. ഇതനുസരിച്ച് മുതല്‍ വൈദ്യുതി നിരക്ക് യൂണിറ്റിന് 19 പൈസ കൂടും.

അതേസമയം, നേരത്തെ വൈദ്യുതി ബോര്‍ഡിനു റഗുലേറ്ററി കമ്മിഷന്റെ മുന്‍കൂട്ടിയുള്ള അനുവാദം ഇല്ലാതെ സ്വമേധയാ പിരിക്കാവുന്ന സര്‍ചാര്‍ജ് യൂണിറ്റിനു മാസം 10 പൈസയായി പരിമിതപ്പെടുത്തി കമ്മിഷന്‍ ഉത്തരവിറക്കിയിരുന്നു.

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ വാങ്ങുന്നത് ചെലവേറും
ജൂണ്‍ ഒന്ന് മുതല്‍ രാജ്യത്ത് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ വാങ്ങുന്നത് ചെലവേറിയതാകും. മെയ് 21ന് പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് ഘനവ്യവസായ മന്ത്രാലയം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ സബ്‌സിഡി കുറച്ചു. നേരത്തെ ഈ സബ്‌സിഡി kWh-ന് 15,000 രൂപയായിരുന്നു, ഇത് kWh-ന് 10,000 രൂപയായി കുറച്ചു. ഇതിനു പുറമേ ഇ വി ഉള്‍പ്പടെയുള്ള വാഹനങ്ങളുടെ മൊത്തം വില കൂടുന്നുണ്ട്. അങ്ങനെയെങ്കില്‍ ജൂണില്‍ ഇലക്ട്രിക് ഇരുചക്ര വാഹനം വാങ്ങുന്നതിന് 25000 മുതല്‍ 30000 രൂപ വരെ ചെലവ് കൂടാന്‍ സാധ്യതയുണ്ട്.

ഇനി കുറച്ച് കാശ് ചെലവാകും; ഓല ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിലയും വര്‍ധിച്ചു

ഗാര്‍ഹിക സിലിണ്ടര്‍ വില കൂടാനും സാധ്യത
എല്‍പിജി, സിഎന്‍ജി, പിഎന്‍ജി എന്നിവയുടെ വില എല്ലാ മാസത്തിന്റെയും തുടക്കത്തില്‍ സര്‍ക്കാര്‍ നിശ്ചയിക്കും. 19 കിലോഗ്രാമിന്റെ വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വില ഏപ്രില്‍, മെയ് മാസങ്ങളില്‍ സര്‍ക്കാര്‍ ഗ്യാസ് കമ്പനികള്‍ തുടര്‍ച്ചയായി വെട്ടിക്കുറച്ചിരുന്നു. അതേസമയം, 14 കിലോ ഗാര്‍ഹിക ഗ്യാസ് സിലിണ്ടറിന്റെ വിലയില്‍ മാറ്റമൊന്നും കണ്ടില്ല. അതുകൊണ്ട് ജൂണില്‍ സിലിണ്ടറിന്റെ വിലയില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago