പ്ലസ് ടു കഴിഞ്ഞവര്‍ക്ക് എന്‍.ഡി.എ& നേവല്‍ അക്കാദമി പ്രവേശനത്തിനായി ഇപ്പോള്‍ അപേക്ഷിക്കാം
നേവല്‍ അക്കാദമി പ്രവേശനത്തിനായി ഇപ്പോള്‍ അപേക്ഷിക്കാം
യൂണിയന്‍ പബ്ലിക്ക് സര്‍വിസ് കമ്മിഷന്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമി& നേവല്‍ അക്കാദമിയിലെ പരീക്ഷയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.അവിവാഹിതരായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമാണ് അവസരം. ആകെ 395 ഒഴിവുകളാണ് ഉള്ളത്.
യോഗ്യത
ഏതെങ്കിലും സ്ട്രീമില്‍ പന്ത്രണ്ടാംക്ലാസ് വിജയിച്ചവര്‍ക്ക് എന്‍.ഡി.എയുടെ ആര്‍മി വിങിലേക്ക് അപേക്ഷിക്കാം. മറ്റുള്ളവയിലേക്ക് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയുള്‍പ്പെട്ട ഗ്രൂപ്പില്‍ പന്ത്രണ്ടാംക്ലാസ് ജയിച്ചിരിക്കണം. കൂടാതെ അവസാന വര്‍ഷക്കാര്‍ക്കും വ്യവസ്ഥകള്‍ക്കു വിധേയമായി അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് നിര്‍ദ്ദിഷ്ട ശാരീരിക യോഗ്യതകളുണ്ടായിരിക്കണം.
പ്രായപരിധി
അപേക്ഷകര്‍ 2005 ജനുവരി 2-നും 2008 ജനുവരി 1-നും മധ്യേ ജനിച്ചവരായിരിക്കണം. തിരഞ്ഞെടുപ്പ് എഴുത്തുപരീക്ഷയുടേയും സ്റ്റാഫ് സെലക്ഷന്‍ ബോര്‍ഡ് നടത്തുന്ന അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും. കേരളത്തില്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവടങ്ങളിലാണ് പരീക്ഷാകേന്ദ്രം.
900 മാര്‍ക്കിനുള്ള ഒബ്ജെക്ടിവ് ടൈപ്പ് എഴുത്തുപരീക്ഷയ്ക്ക് 5 മണിക്കൂറാണ് ദൈര്‍ഘ്യം. മാത്തമാറ്റിക്സ്, ജനറല്‍ എബിലിറ്റി ടെസ്റ്റ് എന്നീ വിഭാഗങ്ങളില്‍ നിന്നായി യഥാക്രമം 300,600 വീതം മാര്‍ക്കിനുള്ള ചോദ്യമുണ്ടാകും. ഓരോ വിഭാഗത്തിനും രണ്ടര മണിക്കൂര്‍ വീതമാണ് സമയം.
www.upsconline.nic.in വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷകര്‍ യു.പി.എസ്.സിയുടെ ഒറ്റത്തവണ രജിസ്ട്രേഷന്‍ (ഒ.ടി.ആര്‍) പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. ഇതിനായുള്ള ലിങ്ക് വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ഒ.ടി.ആര്‍. പ്രൊഫൈലില്‍ ലോഗിന്‍ ചെയ്തശേഷം 'latest notification' ലിങ്ക് വഴി അപേക്ഷിക്കാം. ജൂണ്‍ 6 ആണ് അവസാന തീയതി.
തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കില്‍ ഇതിനുള്ള അവസരം ജൂണ്‍ 7 മുതല്‍ 13 വരെ ലഭിക്കും. 100 രൂപയാണ് അപേക്ഷാ ഫീസ്. വനിതകള്‍, എസ്.സി., എസ്.ടി. വിഭാഗക്കാര്‍,സൈനികോദ്യോഗസ്ഥരുടെ ആശ്രിതര്‍ എന്നിവര്‍ക്ക് ഫീസില്ല.
national defence academy and naval academy examination
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."