HOME
DETAILS

നിങ്ങളുടെ കുട്ടികള്‍ക്കായി സ്‌കൂള്‍ ബസ് ഏര്‍പ്പാടാക്കിയോ? വാഹനത്തിലെ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നോ ?..

  
backup
June 01 2023 | 11:06 AM

please-check-this-things-in-school-bus-latest-new

നിങ്ങളുടെ കുട്ടികള്‍ക്കായി സ്‌കൂള്‍ ബസ് ഏര്‍പ്പാടാക്കിയോ?

നീണ്ട അവധിക്കാലം അവസാനിച്ച് കുട്ടികളെല്ലാവരും ഇന്ന് സ്‌കൂളില്‍ പോയി തുടങ്ങി. ആദ്യ ദിവസമായതുകൊണ്ട് പലരും ഇന്ന് മാതാപിതാക്കള്‍ക്കൊപ്പമാവും വീട്ടിലേക്ക് മടങ്ങിയിട്ടുണ്ടാവുക. എന്നാല്‍ നാളെ മുതല്‍ ഭൂരിഭാഗം കുട്ടികളും സ്‌കൂള്‍ ബസ്സിലോ മറ്റു പ്രൈവറ്റ് വാഹനങ്ങളിലോ ആയിരിക്കും സ്‌കൂളിലേക്ക് പോകുക.എന്നാല്‍ നിങ്ങളുടെ കുട്ടികളെ കൊണ്ടു പോകാന്‍ ഏല്‍പ്പിച്ച വാഹനം സുരക്ഷിതമാണോ എന്ന് പരിശോധിച്ചുനോക്കാം.

വിദ്യാഭ്യാസ സ്ഥാപന ബസ് എന്നാല്‍ കോളേജ് /സ്‌കൂള്‍ അല്ലെങ്കില്‍ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ളതും സ്ഥാപനത്തിന്റെ ഏതെങ്കിലും പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളെയോ ജീവനക്കാരെയോ കൊണ്ടുപോകുന്നതിന് മാത്രമായി ഉപയോഗിക്കുന്ന ഒരു ഓമ്നി ബസ് (8 സീറ്റുകളും അതില്‍ കൂടുതലും)പോലുള്ള വാഹനങ്ങളുടെ മുന്‍പിലും പുറകിലും എജുക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ബസ്സ് (EIB) എന്ന് വ്യക്തമായി പ്രദര്‍ശിപ്പിക്കണം.

  • സ്ഥാപനത്തിന്റെ ഉടമസ്ഥതയില്‍ അല്ലാത്തതും കുട്ടികളെ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്നതുമായ മറ്റ് ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ആണെങ്കില്‍ വെള്ള പ്രതലത്തില്‍ നീല അക്ഷരത്തില്‍ ''ON SCHOOL DUTY'' എന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കണം.
  • സ്‌കൂള്‍ വാഹനം ഓടിക്കുന്ന ഡ്രൈവര്‍ക്ക് കുറഞ്ഞത് പത്തു വര്‍ഷത്തെയെങ്കിലും ഡ്രൈവിംഗ് പരിചയം വേണം.
  • സ്‌കൂള്‍ വാഹനങ്ങള്‍(EIB) ഓടിക്കുന്നവര്‍ വൈറ്റ് കളര്‍ ഷര്‍ട്ടും കറുപ്പ് കളര്‍ പാന്റും കൂടാതെ ഐഡന്റിറ്റി കാര്‍ഡും ധരിച്ചിരിക്കണം. കുട്ടികളെ കൊണ്ട് പോകുന്ന മറ്റ് പബ്ലിക് സര്‍വീസ് വാഹനത്തില്‍ ഡ്രൈവര്‍മാര്‍ യൂണിഫോം ധരിക്കേണ്ടതാണ്.
  • സ്‌കൂള്‍ വാഹനത്തിന്റെ ഡ്രൈവറായി നിയോഗിക്കപ്പെടുന്നവര്‍ മദ്യപിച്ച് വാഹനമോടിച്ചതിനോ അമിതവേഗതക്കോ അപകടകരമായി വാഹനമോടിക്കുന്നതിനോ മറ്റ് കുറ്റകൃത്യങ്ങള്‍ക്കോ ശിക്ഷിക്കപ്പെട്ടവരായിരിക്കരുത് എന്നത് ബന്ധപ്പെട്ടവര്‍ ഉറപ്പ് വരുത്തണം.
  • സ്‌കൂള്‍ വാഹനങ്ങളില്‍ പരമാവധി 50 കിലോമീറ്ററില്‍ വേഗത നിജപ്പെടുത്തിയിട്ടുള്ള സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കേണ്ടതാണ്. GPS. സംവിധാനം സ്‌കൂള്‍ വാഹനങ്ങളില്‍ ഘടിപ്പിക്കേണ്ടതും ആയത് 'Suraksha Mithra' സോഫ്റ്റ്വെയറുമായി ടാഗ് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതുമാണ്.
  • സ്‌കൂള്‍ മാനേജ്‌മെന്റിനും വിദ്യാര്‍ഥികള്‍ക്കും സ്‌കൂള്‍ വാഹനങ്ങളെ തല്‍സമയം നിരീക്ഷിക്കുന്നതിനായി 'വിദ്യാ വാഹന്‍' എന്ന മൊബൈല്‍ ആപ് മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. അതിലേക്ക് രക്ഷാകര്‍ത്താക്കള്‍ക്കുള്ള അനുമതി സ്‌കൂള്‍ അധികൃതര്‍ നല്‍കേണ്ടതാണ്.
  • സ്‌കൂള്‍ തുറക്കുന്നതിനു മുന്‍പായി തന്നെ മറ്റ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി യാന്ത്രിക പരിശോധന സ്‌കൂള്‍ തലത്തിലും മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന EIB പരിശോധന ക്യാമ്പുകളിലും ഹാജരാക്കി പരിശോധന പൂര്‍ത്തിയാക്കേണ്ടതാണ്.
  • വാതിലുകളുടെ എണ്ണത്തിന് തുല്യമായ ഡോര്‍ അറ്റന്‍ഡര്‍മാര്‍ (ആയമാര്‍ ) എല്ലാ സ്‌കൂള്‍ ബസ്സിലും ഉണ്ടായിരിക്കണം. സീറ്റിംഗ് കപ്പാസിറ്റി അനുസരിച്ച് മാത്രമേ വാഹനത്തില്‍ കുട്ടികളെ യാത്ര ചെയ്യാന്‍ അനുവദിക്കാവൂ .
  • എന്നാല്‍ 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ ആണെങ്കില്‍ ഒരു സീറ്റില്‍ രണ്ടു പേര്‍ക്ക് യാത്ര ചെയ്യാന്‍ അനുവദിക്കാവുന്നതാണ്.യാതൊരു കാരണവശാലും കുട്ടികളെ നിന്ന് യാത്ര ചെയ്യുവാന്‍ അനുവദിക്കരുത്. ഓരോ ട്രിപ്പിലും യാത്ര ചെയ്യുന്ന കുട്ടികളുടെ പേര് , ക്ലാസ് , അഡ്രസ്സ് ബോര്‍ഡിംഗ് പോയിന്റ് , രക്ഷിതാറിന്റെ പേര് അഡ്രസ്, ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയ ലിസ്റ്റ് ലാമിനേറ്റ് ചെയ്ത് വാഹനത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്.
  • വാഹനത്തിന്റെ പുറകില്‍ വാഹനത്തിന്റെ സീറ്റിംഗ് കപ്പാസിറ്റി രേഖപ്പെടുത്തേണ്ടതാണ്. ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിലും പ്രസ്തുത വിദ്യാലയത്തിലെത്തിച്ചേരുന്ന എല്ലാ കുട്ടികളുടെയും യാത്ര മാര്‍ഗ്ഗങ്ങള്‍ സംബധിച്ചുള്ള കാര്യങ്ങള്‍ രേഖപ്പെടുത്തിയ രജിസ്റ്റര്‍ സൂക്ഷിക്കേണ്ടതും ആയത് മോട്ടോര്‍ വാഹന വകുപ്പ് /പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ പരിശോധനാ സമയത്ത് ഹാജരാക്കുകയും വേണം.
  • ഡോറുകള്‍ ലോക്കുകളും ജനലുകള്‍ക്ക് ഷട്ടറുകളും ഉണ്ടായിരിക്കേണ്ടതാണ്.
  • സ്‌കൂള്‍ വാഹനത്തിന് ഗോള്‍ഡന്‍ മഞ്ഞ കളറും ജനലിന് താഴെ 150 mm വീതിയില്‍ ബ്രൗണ്‍ ബോര്‍ഡറും പെയിന്റ് ചെയ്യണം.
  • പ്രഥമശുശ്രൂഷക്ക് അത്യാവശ്യമായ എല്ലാ മരുന്നുകളും ഉള്‍ക്കൊള്ളുന്ന സുസജ്ജമായ ഫസ്റ്റ് എയ്ഡ് ബോക്‌സ് എല്ലാ സ്‌കൂള്‍ വാഹനത്തിലും സൂക്ഷിക്കേണ്ടതും ആയത് സ്‌കൂള്‍ അധികാരികള്‍ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുമാണ്.
  • വാഹനത്തിനകത്ത് Fire extinguisher ഏവര്‍ക്കും കാണാവുന്ന രീതിയിലും അടിയന്തരഘട്ടങ്ങളില്‍ എളുപ്പത്തില്‍ എടുത്തു ഉപയോഗിക്കാവുന്ന രീതിയിലും ഘടിപ്പിച്ചിരിക്കുകയും ആയതിന്റെ പ്രവര്‍ത്തനക്ഷമത കാലാകാലങ്ങളില്‍ സ്‌കൂള്‍ അധികാരികള്‍ പരിശോധിച്ച് ഉറപ്പ് വരുത്തുകയും ചെയ്യണം.
  • വാഹനത്തിന്റെ ജനലുകളില്‍ താഴെ ഭാഗത്ത് നീളത്തില്‍ കമ്പികള്‍ (Side barrier) ഘടിപ്പിച്ചിരിക്കണം.
  • കുട്ടികളുടെ ബാഗുകള്‍ കുട എന്നിവ സൂക്ഷിക്കുന്നതിനുള്ള റാക്കുകള്‍ വാഹനത്തില്‍ ഉണ്ടായിരിക്കണം.
  • കൂളിംഗ് ഫിലിം / കര്‍ട്ടന്‍ എന്നിവയുടെ ഉപയോഗം സ്‌കൂള്‍ വാഹനങ്ങളില്‍ കര്‍ശനമായി ഒഴിവാക്കേണ്ടതാണ്.
  • സേഫ്റ്റി ഗ്ലാസ് ഘടിപ്പിച്ചിട്ടുള്ള Emergency exit സംവിധാനം ഉണ്ടായിരിക്കേണ്ടതും 'EMERGENCY EXIT' എന്ന് വെള്ള പ്രതലത്തില്‍ ചുവന്ന അക്ഷരത്തില്‍ രേഖപ്പെടുത്തിയിരിക്കും ചെയ്യണം.
  • ഓരോ വാഹനത്തിലും ഒരു അധ്യാപകനെയോ/ അനദ്ധ്യാപകനെയൊ റൂട്ട് ഓഫീസര്‍ ആയി നിയോഗിക്കേണ്ടതും അയാള്‍ വാഹനത്തിന്റെ സുരക്ഷിതത്വമായ യാത്രക്കാവശ്യമായ കാര്യങ്ങള്‍ സദാ നിരീക്ഷിക്കുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ വാഹനത്തിലെ ജീവനക്കാര്‍ക്കും ആവശ്യമെങ്കില്‍ മാനേജ്‌മെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യണം.
  • സ്‌കൂളിന്റെ പേരും ഫോണ്‍ നമ്പറും വാഹനത്തിന്റെ ഇരുവശങ്ങളിലും പ്രദര്‍ശിപ്പിക്കണം
  • വാഹനത്തിന്റെ പുറകില്‍ ചൈല്‍ഡ് ലൈന്‍ (1098) പോലീസ് (100) ആംബുലന്‍സ് (102) ഫയര്‍ഫോഴ്‌സ് (101), ബന്ധപ്പെട്ട മോട്ടോര്‍വാഹനവകുപ്പ് ഓഫീസ്, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എന്നിവരുടെ ഫോണ്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്. വാഹനത്തിന്റെ ഇടത് ഭാഗത്ത് പൊലൂഷന്‍, ഇന്‍ഷുറന്‍സ് ,ഫിറ്റ്‌നസ് എന്നിവയുടെ കാലാവധി രേഖപ്പെടുത്തേണ്ടതാണ്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago