കുഞ്ഞന്‍ എസ്.യു.വിയുമായി വിപണി പിടിക്കാന്‍ ടാറ്റ; ഒറ്റത്തവണ ചാര്‍ജ് ചെയ്താൽ സഞ്ചരിക്കാനാവുക 350 കിലോമീറ്റര്‍
tata plans to launch punch ev
കുഞ്ഞന്‍ എസ്.യു.വിയുമായി വിപണി പിടിക്കാന്‍ ടാറ്റ; ഒറ്റത്തവണ ചാര്‍ജ് ചെയ്താൽ സഞ്ചരിക്കാനാവുക 350 കിലോമീറ്റര്‍
ടാറ്റയുടെ ഏറെ പ്രശംസ പിടിച്ചുപറ്റിയ കുഞ്ഞന്‍ എസ്.യു.വിയാണ് പഞ്ച്. ഈ കാറിന്റെ ഇലക്ട്രിക്ക് പതിപ്പ് പുറത്തിറക്കാനുളള തയ്യാറെടുപ്പിലാണ് ടാറ്റ മോട്ടോഴ്‌സ് എന്ന വാര്‍ത്തകള്‍, വലിയ ആവേശത്തോടെയാണ് വാഹന പ്രേമികള്‍ ഏറ്റെടുത്തത്. ശേഷം വാഹനത്തിന്റെ പരീക്ഷണ വേളയിലുളള ഫോട്ടോസും സമൂഹ മാധ്യമങ്ങളില്‍ വന്‍ തോതില്‍ തരംഗമായിരുന്നു.നിലവില്‍ പെട്രോള്‍ എഞ്ചിന്റെ രൂപത്തില്‍ വിപണിയില്‍ ലഭ്യമായ ഈ വാഹനത്തിന് 1199 സിസിയുടെ മികച്ച എഞ്ചിനാണ് ലഭ്യമായത്. കൂടാതെ മാനുവല്‍, ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനുകളില്‍ ലഭ്യമായ ഈ വാഹനത്തിന്റെ എഞ്ചിന്‍ 86.63 ബി.എച്ച്.പി പവര്‍ ഉത്പാദിപ്പിക്കുകയും 20.09 കിലോമീറ്റര്‍ മൈലേജ് നല്‍കുകയും ചെയ്യുന്നുണ്ട്.
വാഹനത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന എസ്.യു.വി മോഡലിന് ഏഴ് ഇഞ്ചിന്റെ ടച്ച് സ്‌ക്രീനും, ഓട്ടോ എ.സിയുമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. രണ്ട് ബാറ്ററികളില്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന വാഹനത്തിന് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 350 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും.12 ലക്ഷം രൂപ വരെ വിലയില്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഈ വാഹനം എന്ന് വിപണിയിലേക്കെത്തുമെന്നോ? കൃത്യം വില എന്തായിരിക്കുമെന്നോ? ഉളള യാതൊരു വിവരവും കമ്പനി പുറത്ത് വിട്ടിട്ടില്ല. 2023 ഡിസംബറിന് മുന്‍പ് വാഹനം വിപണിയിലേക്കെത്തുമെന്ന അഭ്യൂഹങ്ങള്‍ പുറത്ത് വരുന്നുണ്ട്.
അതേസമയം പഞ്ചിന്റെ പ്രെട്രോള്‍ എഡിഷനില്‍ 1.2 ലിറ്ററിന്റെ എഞ്ചിനാണ് ലഭ്യമായിരിക്കുന്നത്. അഞ്ച് സ്പീഡുളള മാനുവല്‍ ഗിയറാണ് വാഹനത്തിനുളളത്.
Content Highlights: tata plans to launch punch ev
കുഞ്ഞന്‍ എസ്.യു.വിയുമായി വിപണി പിടിക്കാന്‍ ടാറ്റ; ഒറ്റത്തവണ ചാര്‍ജ് ചെയ്താൽ സഞ്ചരിക്കാനാവുക 350 കിലോമീറ്റര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."