പാര്‍ലമെന്റില്‍ 'അഴിമതിക്കാരന്‍' എന്ന വാക്ക് മിണ്ടിപ്പോകരുത്; മുതലക്കണ്ണീര്‍, കാപട്യം,ചതി തുടങ്ങി അറുപതിലേറെ വാക്കുകള്‍ ഇനി അണ്‍പാര്‍ലമെന്ററി
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ഇനി മുതല്‍ അഴിമതിയെന്നോ അഴിമതിക്കാരനെന്നോ മിണ്ടരുത്. മാത്രമല്ല ചതി നാട്യം കാപട്യം നാട്യക്കാരന്‍ മന്ദബുദ്ധി തുടങ്ങിയ വാക്കുകള്‍ക്കും ഇനി മുതല്‍ പാര്‍ലമെന്റില്‍ വിലക്കാണ്. ഇവയുള്‍പെടെ നിരവധി വാക്കുകള്‍ അണ്‍പാര്‍നലമെന്ററി ആക്കിയിരിക്കുകയാണ്.
ഇത് സംബന്ധിച്ച് ലോക്‌സഭാ സെക്രട്ടറി ബുക്ക്‌ലെറ്റ് പുറത്തിറിക്കി. അണ്‍പാര്‍ലമെന്ററി വാക്കുകള്‍ ഉപയോഗിച്ചാല്‍ രേഖകളില്‍ നിന്ന് നീക്കും. 18ന് പാര്‍ലമെന്റിന്റെ മണ്‍സൂണ്‍കാല സമ്മേളനം ആരംഭിക്കാനിരിക്കെയാണ് നിര്‍ദേശം പുറത്തിറക്കിയത്.ചതി, നാട്യം, കാപട്യം, അഴിമതി, നാട്യക്കാരന്‍, മുതലക്കണ്ണീര്‍, സ്വേച്ഛാധിപതി, അരാജകവാദി, ശകുനി, , ഖാലിസ്ഥാന്‍, ഇരട്ടവ്യക്തിത്വം, കഴുത, രക്തം കൊണ്ടുകളിക്കുന്നവന്‍, ഉപയോഗശൂന്യമായ, ഗുണ്ടായിസം, കള്ളം, അസത്യം.. തുടങ്ങിയ ഒരുകൂട്ടം വാക്കുകള്‍ ഉപയോഗിക്കരുത് എന്നാണ് പുതിയ നിര്‍ദേശത്തില്‍ പറയുന്നത്. ഈ നിര്‍ദേശങ്ങള്‍ രാജ്യസഭക്കും ബാധകമാണെന്ന് ലോക്‌സഭാ സെക്രട്ടറി വ്യക്തമാക്കി. പതിനെട്ടിനാണ് ഇത്തവണത്തെ പാര്‍ലമെന്റിന്റെ മണ്‍സൂണ്‍കാല സമ്മേളനം ആരംഭിക്കുന്നത്.
അതേസമയം നീക്കത്തില്‍ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. മോദി സര്‍ക്കാറിനെതിരെ ഉപയോഗിക്കുന്ന വാക്കുകളാണ് അണ്‍പാര്‍ലമെന്ററി ആക്കിയിരിക്കുന്നതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. എന്താണ് വിശ്വഗുരുവിന്റെ അടുത്ത നീക്കമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പരിഹസിച്ചു. നിരോധിച്ച് മുഴുവന്‍ വാക്കുകളും തൃണമൂല്‍ എം.പി ഡെറിക് ഒബ്രിയാന്‍ പ്രതികരിച്ചു.
പാര്‍ലമെന്റില്‍ വാദപ്രതിവാദത്തിനിടെ അംഗങ്ങള്‍ ഇത്തരം മൂര്‍ച്ചയേറിയ വാക്കുകള്‍ ഉപയോഗിക്കുന്നത് സാധാരണമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."