കേരളത്തിലും മങ്കിപോക്സ് സ്ഥിരീകരിച്ചു: കൊല്ലത്തെ രോഗിയെ തിരുവനന്തപുരത്തേക്കു മാറ്റി, 11 പേരുമായി വിമാനത്തില്‍ സമ്പര്‍ക്കം
തിരുവനന്തപുരം: മങ്കിപോക്സ് ലക്ഷണങ്ങള്‍ കണ്ടെത്തിയയാള്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൊല്ലം ജില്ലയിലുള്ളയാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. യു.എ.ഇയില്‍ നിന്ന് കേരളത്തിലെത്തിയയായാളെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ സാമ്പിള്‍ പരിശോധനക്ക് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം പുറത്തുവന്നതോടെയാണ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാജോര്‍ജ് മാധ്യമങ്ങളെ അറിയിച്ചു. അതേ സമയം ആരോഗ്യ വകുപ്പ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി മന്ത്രി അറിയിച്ചു. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരും.21 ദിവസമാണ് ജാഗ്രത പാലിക്കേണ്ടത്. ചിക്കന്‍പോക്സിനു സമാനമായ ലക്ഷണങ്ങളാണ് മങ്കിപോക്സിനുള്ളത്.
അതേ സമയം 1980ല്‍ ലോകത്തുനിന്നും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിച്ച ഓര്‍ത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി മങ്കി പോക്സ് ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ടെന്നാണ് വിവരം.
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്സ്. തീവ്രത കുറവാണെങ്കിലും പ്രധാനമായും മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി കുരങ്ങുകളില്‍ രോഗം സ്ഥിരീകരിച്ചത്. 1970ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ 9വയസുള്ള ആണ്‍കുട്ടിയിലാണ് മനുഷ്യരില്‍ മങ്കി പോക്സ് ആദ്യമായി കണ്ടെത്തിയത്.
അതേ സമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ അമേരിക്കയിലും മങ്കി പോക്സ് സ്ഥിരീകരിച്ചപ്പോള്‍ തന്നെ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നതായും ആരോഗ്യമന്ത്രി അറിയിച്ചു. ആരോഗ്യവകുപ്പ് പ്രത്യേക യോഗം വിളിച്ച് ചേര്‍ത്ത് മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."