ബെന്‍സെമ റയലില്‍ തുടരും, സഊദിയിലേക്കില്ല; റിപ്പോര്‍ട്ട്
karim benzema u turn set stay real madrid
ബെന്‍സെമ റയലില്‍ തുടരും, സൗദിയിലേക്കില്ല; റിപ്പോര്‍ട്ട്
ഫ്രഞ്ച് സൂപ്പര്‍ താരം കരിം ബെന്‍സെമ റയല്‍ വിടുമെന്നും, അടുത്ത സീസണില്‍ സഊദിലീഗില്‍ കളിക്കുമെന്നുമുളള വാര്‍ത്തകള്‍ ഫുട്‌ബോള്‍ ലോകത്ത് സജീവമായ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു. സഊദിയിലേക്ക് യൂറോപ്പില്‍ നിന്നുളള വമ്പന്‍ താരങ്ങള്‍ കൂട്ടത്തോടെയെത്തുന്നതിന് മുന്നോടിയാണ് റൊണാള്‍ഡോക്ക് പിന്നാലെയുളള ബെന്‍സെമയുടെയും സഈദി പ്രവേശനം എന്ന തരത്തിലുളള ചര്‍ച്ചകളും ഫുട്‌ബോളുമായി ബന്ധപ്പെട്ട പല സമൂഹ മാധ്യമ ഇടങ്ങളില്‍ നിന്നും ഉയര്‍ന്ന് വന്നിരുന്നു.എന്നാലിപ്പോള്‍ ബെന്‍സെമ ഉടന്‍ സഊദിയിലേക്കില്ലെന്നും, താരം 2024 വരെ റയലില്‍ തന്നെ തുടരുമെന്നും പറഞ്ഞുളള റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുണ്ട്.
സീസണിന്റെ അവസാനത്തില്‍ കരാര്‍ അവസാനിച്ച് ഫ്രീ ഏജന്റായി മാറുന്ന ബെന്‍സെമയെ റയല്‍ പുതിയൊരു കരാറിനായി സമീപിച്ചിട്ടുണ്ടെന്നും, താരം ഒരു വര്‍ഷം കൂടി റയലില്‍ തുടരുമെന്നുമാണ് പുറത്ത് വരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സ്പാനിഷ് സ്‌പോര്‍ട്ട്‌സ് മാധ്യമമായ മാര്‍ക്കയാണ് റയല്‍ ബെന്‍സെമയുമായി ഒരു വര്‍ഷത്തെ കരാറില്‍ ഏര്‍പ്പെടാന്‍ തയ്യാറായി രംഗത്തെത്തിയിട്ടുണ്ട് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടത്.അതേസമയം ബെന്‍സെമയെക്കൂടാതെ ഹാരി കെയ്ന്‍, റിച്ചാര്‍ലിസണ്‍, കൈ ഹെവര്‍ട്ട്‌സ് എന്നിവരും റയലുമായും ബന്ധപ്പെട്ടും ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.
Content Highlights:karim benzema u turn set stay real madrid
ബെന്‍സെമ റയലില്‍ തുടരും, സൗദിയിലേക്കില്ല; റിപ്പോര്‍ട്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."