കൈനെറ്റിക്ക് ലൂണയും ഇലക്ട്രിക്ക് ആകുന്നു; ഉടന്‍ തിരിച്ചു വരും
kinetic luna coming back as an ev
കൈനെറ്റിക്ക് ലൂണയും ഇലക്ട്രിക്ക് ആകുന്നു; ഉടന്‍ തിരിച്ചു വരും
ഒരു കാലത്ത് ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ മികച്ച പ്രകടനം കാഴ്ച വെച്ച വാഹനമായിരുന്നു, കൈനെറ്റിക്കിന്റെ ലൂണ. 50 സി.സിയുടെ ചെറിയ എഞ്ചിനുമായി എഴുപതുകളില്‍ അവതരിപ്പിക്കപ്പെട്ട ഈ വാഹനം,വില്‍പനയില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചിരുന്നു.
എന്നാല്‍ പിന്നീട് വിപണിയില്‍ കൂടുതല്‍ മെച്ചപ്പെട്ട വാഹനങ്ങള്‍ കടന്ന് വന്നപ്പോള്‍ കച്ചവടം കുത്തനെ കുറഞ്ഞ ഈ വാഹനം മാര്‍ക്കറ്റില്‍ നിന്നും കമ്പനി പതിയെ പിന്‍വലിക്കുകയായിരുന്നു.
A blast from the past!! “Chal Meri Luna” and it’s creator.. my father, Padmashree Mr. Arun Firodia!
— Sulajja Firodia Motwani (@SulajjaFirodia) May 29, 2023
Watch this space for something revolutionary & exciting from Kinetic Green….u r right …it’s “e Luna!!! ❤️@KineticgreenEV @ArunFirodia @MHI_GoI @PMOIndia @ficci_india @IndianIfge pic.twitter.com/4Nh9IHZdm2
എന്നാലിപ്പോള്‍ കൈനറ്റിക്ക് ലൂണ വീണ്ടും ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് തിരിച്ചു വരികയാണ്. കൈനറ്റിക്ക് ഗ്രീന്‍ എനര്‍ജിയുടെ സ്ഥാപകയായ സുലജ്ജ ഫിറോഡിയയാണ് കൈനറ്റിക്ക് ഇലക്ട്രിക്ക് രൂപത്തില്‍ വിപണിയിലേക്ക് തിരിച്ചു വരുന്ന കാര്യം പുറത്ത് വിട്ടത്.വാഹനം ഇലക്ട്രിക്ക് രൂപത്തില്‍ പുറത്തിറങ്ങുന്നു എന്നത് ഒഴിച്ചു നിര്‍ത്തിയാല്‍ വാഹനത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല. പഴയ ലൂണ പുതിയ രൂപത്തില്‍ രൂപം മാറി തിരികെയെത്തുമ്പോള്‍ അതിന് എഴുപത് കിലോമീറ്റര്‍ വരെ കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.
Content Highlights: kinetic luna coming back as an ev
കൈനെറ്റിക്ക് ലൂണയും ഇലക്ട്രിക്ക് ആകുന്നു; ഉടന്‍ തിരിച്ചു വരും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."