HOME
DETAILS

യു.എ.ഇയില്‍ വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കുക? സ്പീഡ് ലിമിറ്റില്‍ മാറ്റങ്ങള്‍ വരുന്നു

  
backup
June 02 2023 | 12:06 PM

major-speed-limit-changes-in-dubai-abudhabi-and
major speed limit changes in dubai abudhabi and other emirates

യു.എ.ഇയുടെ നിരത്തുകളിലൂടെ വാഹനമോടിക്കുന്നയാളാണോ നിങ്ങള്‍? എന്നാല്‍ യു.എ.ഇയിലെ പല നിരത്തുകളിലേയും സ്പീഡ് ലിമിറ്റുകളില്‍ ഉണ്ടായ ഈ മാറ്റങ്ങളെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. റോഡുകളില്‍ അധികൃതര്‍ നിശ്ചയിച്ചിരിക്കുന്ന സ്പീഡ് ലിമിറ്റുകള്‍ പാലിക്കുന്നത്, അപകടങ്ങളെ ഒഴിവാക്കുന്നതിനുളള മികച്ച മാര്‍ഗമാണ്.
റോഡിലെ സാഹചര്യങ്ങള്‍ പരിശോധിക്കുകയും, അതില്‍ വിലയിരുത്തലുകള്‍ നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ്, അബുദബി,ഷാര്‍ജ,ദുബൈ,അജ്മാന്‍ തുടങ്ങിയ പല എമിറേറ്റ്‌സുകളിലും റോഡിലെ വേഗപരിമിതികള്‍ക്ക് അധികൃതര്‍ മാറ്റങ്ങള്‍ വരുത്തിയത്.ഈ വേഗപരിമിതികള്‍ പാലിക്കാതെ വാഹനം ഓടിക്കുന്നവര്‍ക്ക് 300 മുതല്‍ 3000 ദിര്‍ഹം വരെയാണ് യു.എ.ഇ റോഡ് സുരക്ഷാ അതോറിറ്റി പിഴ ഈടാക്കുന്നത്.

സ്വെയ്ഹാന്‍ റോഡ്, അബുദബി
ജൂണ്‍ നാല് മുതല്‍ ഈ റോഡില്‍ അല്‍ ഫലാഹ് പാലം മുതല്‍ അബുദബി എയര്‍പോര്‍ട്ട് വരെ വേഗ പരിധി 120 കിലോമീറ്ററായിരിക്കും. മുന്‍പ് ഇത് 140 കിലോമീറ്ററായിരുന്നു.

ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡ്, അബുദബി

ഏപ്രില്‍ മുതല്‍, അബുദാബി അധികൃതര്‍ ഈ പ്രധാന ഹൈവേയില്‍ 120 കിലോമീറ്ററാണ് മിനിമം സ്പീഡ് നടപ്പിലാക്കിയിരിക്കുന്നത്. മെയ് 1 മുതല്‍, നിയമലംഘകര്‍ക്ക് 400 ദിര്‍ഹം പിഴ ചുമത്തിയിട്ടുണ്ട്.റോഡിലെ പരമാവധി വേഗത മണിക്കൂറില്‍ 140 കിലോമീറ്ററാണെങ്കിലും ഇടതുവശത്ത് നിന്ന് ഒന്നും രണ്ടും പാതകളിലാണെങ്കില്‍, പുതിയ പിഴ ഒഴിവാക്കാന്‍ 120 കിലോമീറ്റര്‍ വേഗതയില്‍ ഡ്രൈവര്‍മാര്‍ വാഹനമോടിക്കേണ്ടിവരും.കുറഞ്ഞ വേഗത നിശ്ചയിച്ചിട്ടില്ലാത്ത മൂന്നാമത്തെ പാതയിലൂടെ വേഗത കുറഞ്ഞ വാഹനങ്ങള്‍ അനുവദിക്കും.

  1. ദുബായ്-ഹത്ത റോഡ്
    ജനുവരിയില്‍ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ദുബായ്-ഹത്ത റോഡിലെ വേഗപരിധി 100 കിലോമീറ്ററില്‍ നിന്ന് 80 കിലോമീറ്ററായി കുറച്ചിരുന്നു.ദുബായ്, അജ്മാന്‍, അല്‍ ഹോസ്ന്‍ റൗണ്ട്എബൗട്ട് എന്നിവിടങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന 6 കിലോമീറ്ററിന് ഇത് ബാധകമാണ്.
  1. അബുദാബി-അല്‍ ഐന്‍ റോഡ്
    അബുദാബി പോലീസ് ഈ ഹൈവേയിലെ വേഗപരിധി മണിക്കൂറില്‍ 160 കിലോമീറ്ററില്‍ നിന്ന് 140 കിലോമീറ്ററായി കുറച്ചു.

പോലീസും അബുദാബി ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്ററും നല്‍കിയ സംയുക്ത ഉപദേശപ്രകാരം അല്‍ ഐന്‍ സിറ്റിയുടെ ദിശയിലുള്ള അല്‍ സാദ് പാലം മുതല്‍ അല്‍ അമേറ പാലം വരെ ഇപ്പോള്‍ ഈ വേഗ പരിധി ബാധകമാണ്.

  1. വാദി മാദിഖ് - കല്‍ബ റോഡ്
    ഈ വീതിയേറിയ റോഡിന് ചുറ്റും ജനവാസ കേന്ദ്രങ്ങളോ നഗര കേന്ദ്രങ്ങളോ ഇല്ലാത്തതിനാല്‍ വേഗപരിധി 80 കിലോമീറ്ററില്‍ നിന്ന് 100 കിലോമീറ്ററായി ഉയര്‍ത്താന്‍ ഗതാഗത അധികൃതര്‍ തീരുമാനിച്ചു.

E102 എന്നും അറിയപ്പെടുന്ന ഈ റോഡ് വാദി മദിഖിനെ ഫുജൈറ അതിര്‍ത്തിയില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള കല്‍ബയുമായി ബന്ധിപ്പിക്കുന്നു.

Content Highlights:major speed limit changes in dubai abudhabi and other emirates
യു.എ.ഇയില്‍ വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കുക? സ്പീഡ് ലിമിറ്റില്‍ മാറ്റങ്ങള്‍ വരുന്നു


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago