പ്രതിവര്‍ഷം 48,000 പേര്‍ മരണത്തിന് കീഴടങ്ങുന്നു; ഓരോ സിഗരറ്റിലും അപകട മുന്നറിയിപ്പ് നല്‍കാനൊരുങ്ങി കാനഡ
ഓരോ സിഗരറ്റിലും അപകട മുന്നറിയിപ്പ് നല്‍കാനൊരുങ്ങി കാനഡ
ഒട്ടാവ : ഓരോ സിഗരറ്റിലും പുകവലിക്കുന്നതിന്റെ അപകട മുന്നറിയിപ്പ് രേഖപ്പെടുത്തണമെന്ന നിര്‍ദ്ദേശവുമായി കാനഡ. ലോകത്താദ്യമായാണ് ഒരു രാജ്യം ഇത്തരമൊരു നീക്കം നടത്തുന്നത്. സാധാരണ സിഗരറ്റ് പാക്കറ്റുകളില്‍ അപകട മുന്നറിയിപ്പുകള്‍ നല്‍കാറുണ്ട്.
പുകവലി കാന്‍സറിന് കാരണമാകും, അവയവങ്ങള്‍ നശിപ്പിക്കും തുടങ്ങിയ മുന്നറിയിപ്പുകള്‍ രാജ്യത്ത് വില്‍ക്കുന്ന ഓരോ സിഗററ്റിലും ഇംഗ്ലീഷിലും ഫ്രഞ്ചിലും പ്രിന്റ് ചെയ്യാനാണ് കനേഡിയന്‍ ആരോഗ്യ വകുപ്പിന്റെ തീരുമാനം.പാക്കറ്റിലേതിനേക്കാള്‍ ഫലപ്രദമാണ് ഓരോ സിഗററ്റിലും മുന്നറിപ്പ് രേഖപ്പെടുത്തുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഓഗസ്റ്റ് 1 മുതല്‍ ഘട്ടംഘട്ടമായി ഈ രീതി നടപ്പാക്കിത്തുടങ്ങും.
2035ഓടെ രാജ്യത്തെ പുകയില ഉപയോഗം അഞ്ച് ശതമാനത്തിനും താഴെയായി കുറയ്ക്കാനാണ് കാനഡയുടെ ലക്ഷ്യം. പുകയില ഉപയോഗം കാനഡയില്‍ പ്രതിവര്‍ഷം 48,000 പേരുടെ മരണത്തിനിടയാക്കുന്നതായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."