കനത്ത മഴ: തൃശൂരില്‍ മിന്നല്‍ ചുഴലി, നാശനഷ്ടം; സംസ്ഥാനത്ത് വിവിധയിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
തൃശൂര്‍: തൃശൂരില്‍ പുത്തൂരില്‍ മിന്നല്‍ ചുഴലി. വീടുകള്‍ക്ക് നാശനഷ്ടം മരങ്ങള്‍ കടപുഴകി വീണു. അതിരപ്പള്ളി തുമ്പൂര്‍മുഴിയില്‍ മുളങ്കൂട്ടം വീണ് ഗതാഗതം തടസ്സപ്പെട്ടു. മലക്കപ്പാറ ഭാഗത്തും ഗതാഗതം തടസ്സപ്പെട്ടു.
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധയിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. വയനാട് ജില്ലയില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധി ആയിരിക്കും. എന്നാല്‍ മോഡല്‍ റെസിഡന്‍സ് സ്‌കൂളുകള്‍ക്ക് അവധി ബാധകമായിരിക്കില്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടാകില്ല. അവധി ദിവസങ്ങളില്‍ കുട്ടികള്‍ വെള്ളക്കെട്ടുകളും ജലാശയങ്ങളും കാണാന്‍ പോകുന്നത് നിയന്ത്രിക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും കലക്ടര്‍ മുന്നറിയിപ്പു നല്‍കി.
ഇതു കൂടാതെ ഇടുക്കി ദേവികുളം താലൂക്കിലേയും ബൈസന്‍വാലി ചിന്നക്കനാലിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."