HOME
DETAILS
MAL
എം.എം മണിയുടേത് പുലയാട്ടുഭാഷ; മണിയെ സി.പി.എം നേതൃത്വം തിരുത്തണമെന്നും സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്
backup
July 16 2022 | 09:07 AM
തൊടുപുഴ: സി.പി.എം നേതാവ് എം.എം മണിയുടേത് തെമ്മാടികളുടെ നിഘണ്ടുവും പുലയാട്ടുഭാഷയുമാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്. മനുസ്മൃതിയുടെ പ്രചാരകര്‍ ഉപയോഗിക്കുന്ന ഭാഷയാണ് മണി ഇപ്പോള്‍ പറയുന്നത്. മണിയെ സി.പി.എം നേതൃത്വം ഇടപെട്ടു തിരുത്തുകയാണ് വേണ്ടതെന്ന് ശിവരാമന് പറഞ്ഞു. സി.പി.ഐ നേതാവ് ആനി രാജയ്ക്കെതിരെ മണി നടത്തിയ പരാമര്‍ശത്തോടു പ്രതികരിക്കുകയായിരുന്നു ശിവരാമന്.
എം.എം മണി കുറേ നാളായി ഈ പുലയാട്ടു ഭാഷ തുടരുകയാണ്. ഇതു നാട്ടുഭാഷയാണെന്നുപറഞ്ഞ് ഒഴിയാനാവില്ല. പച്ച മനുഷ്യനാണ് എന്നൊക്കെ പറഞ്ഞാല്‍ പച്ച മനുഷ്യരെ അപമാനിക്കുകയാവും. അവരാരും ഈ ഭാഷ ഉപയോഗിക്കുന്നില്ല.
ഇടതു പക്ഷ രാഷ്ട്രീയമെന്നാല്‍ സ്ത്രീപക്ഷ രാഷ്ട്രീയം കൂടിയാണ്. ഇതു സി.പി.എം നേതൃത്വം ഇടപെട്ടു തിരുത്തുകയാണ് വേണ്ടതെന്ന് ശിവരാമന് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."