പ്രതിപക്ഷത്തിന് പ്രവര്‍ത്തിക്കാനുള്ള ഇടം കുറയുന്നത് ദൗര്‍ഭാഗ്യകരം ചീഫ് ജസ്റ്റിസ് എന്‍.വി രമണ
ജയ്പൂര്‍: പ്രതിപക്ഷത്തിന് പ്രവര്‍ത്തിക്കാനുള്ള ഇടം കുറയുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ. രാജസ്ഥാന് നിയമസഭയില്‍ കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി അസോസിയേഷന് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം.
ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ പരസ്പര ബഹുമാനം ആവശ്യമാണ്. രാഷ്ട്രീയ എതിര്‍പ്പ് ശത്രുതയിലേക്ക് വഴിമാറരുത്. അതാണ് അടുത്തകാലത്ത് നമ്മള് കണ്ടുകൊണ്ടിരിക്കുന്നത്. ഇതൊന്നും ആരോഗ്യകരമായ ജനാധിപത്യത്തിന്റെ ലക്ഷണമല്ലെന്നും ജസ്റ്റിസ് രമണ പറഞ്ഞു.
നിയമനിര്‍മാണ സഭകളുടെ പ്രവര്‍ത്തന നിലവാരം കുറഞ്ഞുവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍ലമെന്റില്‍ ഉപയോഗിക്കുന്ന വാക്കുകള്‍ക്കും പാര്‍ലമെന്റ് വളപ്പിലെ പ്രതിഷേധത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."