കാനഡയില്‍ ഒരു ജോലി എന്നതാണോ സ്വപ്നം; വഴികളുണ്ട്; ചെയ്യേണ്ടതിതെല്ലാം
best and easy way to get job in canada
ലോകമാകെ നിരവധി പേര്‍ സെറ്റില്‍ ചെയ്യാനായി സ്വപ്‌നം കാണുന്ന ഭൂമികയാണ് കാനഡ. കുടിയേറ്റ അനുകൂല നയങ്ങളും, മെച്ചപ്പെട്ട ജീവിതനിലവാരവും, മികച്ച ശമ്പളവുമൊക്കെയാണ് കാനഡയിലേക്കുളള കുടിയേറ്റ താത്പര്യത്തിന്റെ പ്രധാന കാരണങ്ങള്‍. കൂടുതെ കുടുംബത്തേയും അങ്ങോട്ടേക്ക് കുറഞ്ഞ നൂലമാലകളിലൂടെ എത്തിക്കാന്‍ സാധിക്കും എന്നതും കാനഡക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്കിടയില്‍ മുന്‍ഗണന നേടിക്കൊടുക്കുന്നതിന് ഒരു കാരണമാണ്. ഇന്ത്യയില്‍ നിന്ന് മാത്രം കഴിഞ്ഞ വര്‍ഷം 21,597 പേരാണ് കാനഡയിലേക്ക് പൗരത്വം നേടിയെടുത്തിരിക്കുന്നത്.കാനഡയിലേക്ക് നാട്ടില്‍ നിന്നും ഒരു ജോലി നേടിയെടുക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വലിയ കോംപറ്റീഷന്‍ നേരിടേണ്ടതുണ്ട്. കൂടാതെ ഇത്തരത്തില്‍ തൊഴിലിനായി ശ്രമിക്കുന്നവര്‍ക്ക് അതിനെ സംബന്ധിച്ച നടപടി ക്രമങ്ങളെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടാകേണ്ടിയിരിക്കലും അത്യന്താപേക്ഷിതമാണ്.
കാനഡയില്‍ ജോലിക്ക് ശ്രമിക്കുന്നവര്‍ ആദ്യം ഇമിഗ്രേഷന്‍ പ്രോഗ്രാമിനോ, തൊഴില്‍ വിസക്കോ വേണ്ടി ആദ്യം ഇമിഗ്രേഷന്‍, റെഫ്യൂജീസ്, സിറ്റിസണ്‍ഷിപ്പ് കാനഡയുമായി ബന്ധപ്പെടണം.കാനഡയില്‍ നിങ്ങളുടെ യോഗ്യതക്കനുസരിച്ചുളള തൊഴില്‍ കണ്ടെത്തുന്നതിനായി സര്‍ക്കാരിന്റെ ജോബ് വെബ്‌സൈറ്റായ ജോബ് ബാങ്കിനെ ആശ്രയിക്കാവുന്നതാണ്.ഓരോ തൊഴിലിനും ഇമിഗ്രേഷന്‍ പ്രോഗ്രാമിനുമുളള അപേക്ഷയിലും യോഗ്യതാ മാനദണ്ഡങ്ങളിലും വ്യത്യാസങ്ങളുണ്ട്. താത്ക്കാലികമായി കുടിയേറി പിന്നീട് സ്ഥിരതാമസത്തിന് ശ്രമിക്കാന്‍ താത്പര്യമുളളവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് സ്വന്തമാക്കി ജോലി ചെയ്യാന്‍ സാധിക്കും. എന്നാല്‍ വര്‍ക്ക് പെര്‍മിറ്റിനായി അപേക്ഷിക്കും മുന്‍പ് അതിന് യോഗ്യരാണോ എന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്.
അത്‌പോലെ നിങ്ങള്‍ ചെയ്യാന്‍ താത്പര്യപ്പെടുന്ന ജോലിക്ക് അപേക്ഷിക്കാന്‍ തക്ക യോഗ്യതയുളള കോഴ്‌സുകള്‍ നിങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ എന്ന കാര്യവും പരിശോധിച്ച് ഉറപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
നിങ്ങളുടെ യോഗ്യതക്ക് അനുസരിച്ചുളള കൃത്യമായ തൊഴില്‍ കണ്ടെത്തി അപേക്ഷിക്കാന്‍ സാധിച്ചാല്‍ മികച്ച യോഗ്യതയോടെ കാനഡയില്‍ സ്ഥിരതാമസം (പി.ആര്‍) സ്വന്തമാക്കാന്‍ സാധിക്കും.
Content Highlights: best and easy way to get job in canada
കാനഡയില്‍ ഒരു ജോലി എന്നതാണോ സ്വപ്നം; വഴികളുണ്ട്; ചെയ്യേണ്ടതിതെല്ലാം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."