ഇനി വീട്ടിലിരുന്നും സമ്പാദിക്കാം; 15 ഹോം ബിസിനസ് ലൈസൻസുമായി ഖത്തർ
ഇനി വീട്ടിലിരുന്നും സമ്പാദിക്കാം; 15 ഹോം ബിസിനസ് ലൈസൻസുമായി ഖത്തർ
ദോഹ: ഇനി മുതൽ വീട്ടിലിരുന്നും സമ്പാദിക്കാനുള്ള വഴികൾ തുറന്ന് ഖത്തർ വാണിജ്യ മന്ത്രാലയം. മന്ത്രാലയത്തിന്റെ ലൈസൻസോടു കൂടി 15 വിഭാഗം സംരഭങ്ങളാണ് തുടങ്ങാൻ അനുവാദം നൽകിയിരിക്കുന്നത്. ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇതിനായി മന്ത്രാലയത്തിന്റെ സിംഗ്ൾ വിൻഡോ സർവീസ് പ്ലാറ്റ്ഫോം ഉപയോഗിക്കാം. സ്വദേശി പൗരന്മാർക്ക് മാത്രമാണ് നിലവിൽ ലൈസൻസ് നൽകുന്നത്.
ലൈസൻസ് അനുവദിക്കുന്ന സംരംഭക വിഭാഗങ്ങളുടെ പട്ടികയും മന്ത്രാലയം പുറത്തുവിട്ടു. പട്ടിക പ്രകാരമുള്ള ഹോം ബിസിനസുകൾ ഇവയാണ്:
- അറബിക് വിഭവങ്ങളുടെ നിർമാണം
- പാർട്ടികൾക്കായി ഭക്ഷണം തയ്യാറാക്കൽ
- വനിതകളുടെ വസ്ത്ര നിർമാണം
- എംബ്രോയ്ഡറി, ഫ്രാബ്രിക് വർകുകൾ
- ആന്റിക്സ്, ഗിഫ്റ്റ് എന്നിവയുടെ നിർമാണം
- വെബ്സൈറ്റ് ഡിസൈൻ
- ബുക് ബൈൻഡിങ്
- സുഗന്ധവ്യഞ്ജനങ്ങൾ തയ്യാറാക്കൽ
- ഫോട്ടോകോപ്പി ജോലികൾ
- സൗന്ദര്യ വസ്തുക്കളുടെ നിർമാണം
- സുഗന്ധദ്രവ്യങ്ങൾ, ഊദ് എന്നിവയുടെ നിർമാണം
- പാഴ്സൽ, സമ്മാനം എന്നിവയുടെ കവറിങ് ജോലികൾ
- പാസ്ട്രീസ്, പൈസ് എന്നിവ ഉൾപ്പെടെ പലഹാരങ്ങളുടെ നിർമാണം
- ഡോക്യൂമെന്റ്, കത്തുകൾ, മെമോ എന്നിവ തയ്യാറാക്കുന്ന ജോലികൾ
നിലവിൽ വിവിധ ആളുകൾ ചെയ്തുവരുന്ന ജോലികളെ നിയമവിധേയമാക്കുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. ഇത്തരത്തിലുള്ള തൊഴിൽ പദ്ധതികളെയാണ് ലൈസൻസുകൾ നൽകി ചെറുകിട വ്യവസായമാക്കിമാറ്റാൻ ഒരുങ്ങുന്നത്. ഇതോടെ സ്വന്തമായി തയ്യാറാക്കുന്ന ഉൽപന്നങ്ങൾക്ക് വിപണി സാധ്യത കൂടും. സ്ത്രീകൾക്കും കുടുംബങ്ങൾക്കുമിടയിൽ ചെറു സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് ഖത്തറിന്റെ ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."