ഒഡീഷ ട്രെയിന്‍ ദുരന്തം; സിബിഐ അന്വേഷിക്കും
ഒഡീഷ ട്രെയിന്‍ ദുരന്തം; സിബിഐ അന്വേഷിക്കും
ന്യുഡല്‍ഹി: ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. റെയില്‍വേ ബോര്‍ഡിന്റെ ശുപാര്‍ശ പ്രകാരമാണ് നടപടി. ട്രെയിന്‍ ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജിവെക്കണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമാകുന്നതിനിടെയാണ് മന്ത്രിയുടെ നീക്കം. അവഗണന കൊണ്ടുണ്ടായ മനുഷ്യനിര്‍മിത ദുരന്തമാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. റെയില്‍വേ മന്ത്രിക്ക് സ്ഥാനത്ത് തുടരാന്‍ അധികാരമില്ലെന്ന് പറഞ്ഞാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്. എന്നാല്‍, രാജിവെക്കില്ലെന്ന് മന്ത്രി വ്യക്തമാക്കിക്കഴിഞ്ഞു.
ഇലക്ട്രോണിക് ഇന്റര്‍ലോക്കിംഗിലെ മാറ്റം മൂലമാണ് അപകടം ഉണ്ടായതെന്നും രാജിവെക്കേണ്ട സാഹചര്യം ഇല്ലെന്നുമാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നിലപാട്. അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അപകടത്തില്‍ 275 പേര് മരിച്ചെന്നാണ് ഒഡീഷ സര്‍ക്കാര്‍ സ്ഥിരീകരിച്ചത്. മരിച്ചവരില്‍ 88 മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനായിട്ടില്ല. ഇവരെ തിരിച്ചറിയുന്നതിനായി ചിത്രങ്ങള്‍ ഒഡിഷ സര്‍ക്കാര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."