മില്‍മ പാല് ഉത്പന്നങ്ങള്‍ക്ക് തിങ്കളാഴ്ച്ച മുതല്‍ വില കൂടും
പാലക്കാട്: സംസ്ഥാനത്ത് പാല് ഉത്പന്നങ്ങള്‍ക്ക് നാളെ മുതല്‍ വില കൂട്ടുമെന്ന് മില്‍മ. തൈര്, മോര്, ലെസ്സി, എന്നീ ഉത്പന്നങ്ങള്‍ക്ക് 5 ശതമാനം വില വര്‍ധന ഉണ്ടാകുമെന്ന് മില്‍മ ചെയര്മാന് കെ.എസ്.മണി പാലക്കാട് അറിയിച്ചു. നാളെ തന്നെ വില വര്‍ധന പ്രാബല്യത്തില്‍ വരും.
പാക്കറ്റിലുള്ള മോരിനും തൈരിനുമടക്കം അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തിയ ജി.എസ്.ടി കൗണ്‍സില്‍ തീരുമാനം തിങ്കളാഴ്ച മുതല്‍ നിലവില്‍ വരുന്ന സാഹചര്യത്തിലാണ് പാല് ഉല്പന്നങ്ങള്ക്ക് വില കൂട്ടേണ്ടിവന്നതെന്നും വിഷയത്തില്‍ അന്തിമ തീരുമാനം വൈകീട്ടോടെ എടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പ്രീ-പാക്ക് ചെയ്ത മാംസം (ഫ്രോസന്‍ അല്ലാത്തത്), മീന്‍, തേന്‍, ശര്‍ക്കര, പനീര്‍, ലെസ്സി, പപ്പടം, പാക്കറ്റിലാക്കി വില്‍ക്കുന്ന ഗോതമ്പുപൊടി അടക്കമുള്ളവയ്ക്കും 5 ശതമാനം നികുതി ബാധകമാകും.
കഴിഞ്ഞ മാസം അവസാനം ചേര്‍ന്ന ജിഎസ്!ടി കൗണ്‍സില്‍ യോഗമെടുത്ത തീരുമാനമാണ് നാളെ പ്രാബല്യത്തിലാകുന്നത്. ഇതോടൊപ്പം പരിഷ്കരിച്ച മറ്റ് നികുതി നിരക്കുകളും നിലവില്‍ വരും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."