HOME
DETAILS

രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്: നടപടികൾ ഇങ്ങനെ

  
backup
July 17 2022 | 22:07 PM

president-election-2


രാജ്യത്തിന്റെ 15ാമത് രാഷ്ട്രപതിയെ കണ്ടെത്താനുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ആദ്യദിവസമാണ് വോട്ടെടുപ്പ് നടക്കുന്നത്. 21നാണ് വോട്ടെണ്ണൽ. ഡൽഹിയിലാണ് വോട്ടെണ്ണുക. ഭരണകക്ഷിയായ എൻ.ഡി.എയുടെ സ്ഥാനാർഥി ദ്രൗപദി മുർമുവും പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർഥി യശ്വന്ത് സിൻഹയും തമ്മിലാണ് പ്രധാന മത്സരം.ഇവരെ കൂടാതെ 80ലധികം പേർ സ്ഥാനാർഥികളായുണ്ട്. കൊവിഡ് മുൻകരുതലുകൾ പാലിച്ചായിരിക്കും വോട്ടെടുപ്പ് നടക്കുക. വോട്ടെടുപ്പിനുള്ള ബാലറ്റ് സംസ്ഥാനങ്ങളിലേക്ക് പ്രത്യേക വിമാനത്തിൽ എത്തിക്കും. വോട്ട് രേഖപ്പെടുത്തിയ ബാലറ്റുകൾ പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്ക് തിരിച്ചെത്തിക്കും. 25ന് പുതിയ രാഷ്ട്രപതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ഈ മാസം 24നാണ് അവസാനിക്കുന്നത്. ഭരണഘടനയുടെ 62ാം വകുപ്പ് അനുസരിച്ച്, സ്ഥാനമൊഴിയുന്ന രാഷ്ട്രപതിയുടെ കാലാവധി അവസാനിക്കുന്നതിനു മുൻപ് പിൻഗാമിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് പൂർത്തിയാക്കേണ്ടതുണ്ട്.
തെരഞ്ഞെടുപ്പ് എങ്ങനെ


776 പാർലമെന്റംഗങ്ങളും 4,033 നിയമസഭാ അംഗങ്ങളും ചേർന്ന ഇലക്ട്രൽ കോളജാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. 5,43,231 ആണ് നിയമസഭാംഗങ്ങളുടെ മൊത്തം ഇലക്ട്രൽ മൂല്യം. പാർലമെന്റംഗങ്ങളുടേത് 5,43,200 ആണ്. രാജ്യസഭ, ലോക്‌സഭ, നിയമസഭ എന്നിവിടങ്ങളിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങൾക്ക് വോട്ടവകാശമില്ല. സംസ്ഥാനങ്ങളിലെ നിയമസഭാ കൗൺസിലിലെ അംഗങ്ങൾക്കും വോട്ടവകാശമില്ല. രഹസ്യ ബാലറ്റിലൂടെയാണ് തെരഞ്ഞെടുപ്പ് നടത്തുക. അതിനാൽ രാഷ്ട്രീയപ്പാർട്ടികൾക്ക് വിപ്പ് നൽകാനാകില്ല.
സ്ഥാനാർഥികളുടെ പേരുകൾക്കു നേരെ മുൻഗണ അടയാളപ്പെടുത്തിയാണ് വോട്ടുചെയ്യുക. സ്ഥാനാർഥികളുടെ എണ്ണത്തിനനുസരിച്ച് മുൻഗണന അടയാളപ്പെടുത്താം. എന്നാൽ, ആദ്യ മുൻഗണന അടയാളപ്പെടുത്തിയാൽ മാത്രമേ ബാലറ്റ് പേപ്പറിനു സാധുതയുണ്ടാവൂ. മറ്റു മുൻഗണനകൾ വോട്ടർക്ക് ഇഷ്ടമുണ്ടെങ്കിൽ മാത്രം രേഖപ്പെടുത്തിയാൽ മതി. എം.എൽ.എമാരുടെ വോട്ടിന്റെ മൂല്യം നിർണയിക്കുന്നത് അതതു സംസ്ഥാനത്തെ മൊത്തം ജനസംഖ്യയെ എം.എൽ.എമാരുടെ എണ്ണംകൊണ്ട് ഹരിച്ച് വീണ്ടും 1000 കൊണ്ട് ഹരിച്ചാണ്. അതിനാൽ എം.എൽ.എമാരുടെ വോട്ടിന്റെ മൂല്യം ഓരോ സംസ്ഥാനത്തും വ്യത്യാസമുണ്ടാകും.


യു.പിയിലാണ് ഉയർന്ന മൂല്യം, 208. സിക്കിമിലാണ് ഏറ്റവും കുറവ്, ഏഴ്. 776 എം.പിമാരുള്ള പാർലമെന്റിന്റെ ഇരുസഭകൾക്കും സമാനമായ ആകെ മൂല്യം നിശ്ചയിച്ചിട്ടുണ്ട്. ഓരോ എം.പിയുടെയും വോട്ടിന്റെ മൂല്യം 700 ആണ്. നിയമസഭകളിൽനിന്നും പാർലമെന്റിന്റെ ഇരുസഭകളിൽ നിന്നുമുള്ള വോട്ട് മൂല്യങ്ങളുടെ ആകെത്തുകയിൽ ഏറ്റവും കൂടുതൽ വോട്ട് നേടുന്ന സ്ഥാനാർഥിയാണ് വിജയി.


വിജയസാധ്യത ആർക്ക്
എൻ.ഡി.എ സ്ഥാനാർഥി ദ്രൗപദി മുർമുവിനാണ് വിജയ സാധ്യതയുള്ളത്. ഇലക്ട്രൽ കോളജിൽ 48.9 ശതമാനം വോട്ടർമാർ എൻ.ഡി.എക്ക് സ്വന്തമായുണ്ട്. കൂടാതെ വിവിധ സംസ്ഥാനങ്ങളിലെ ചെറുപാർട്ടികൾ മുർമുവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഒഡിഷയിലെ ബിജു ജനതാദൾ, ആന്ധ്രാപ്രദേശിലെ വൈ.എസ്.ആർ കോൺഗ്രസ്, ബിഹാറിലെ ജെ.ഡി.യു, മഹാരാഷ്ട്രയിലെ ശിവസേന, ജാർഖണ്ഡ് മുക്തി മോർച്ച, ശിരോമണി അകാലിദൾ, തെലുഗുദേശം പാർട്ടി, മായാവതിയുടെ ബി.എസ്.പി തുടങ്ങിയവയുടെ പിന്തുണ ദ്രൗപതി മുർമുവിനാണ്. എന്നാലും ശക്തമായ മത്സരം കാഴ്ചവയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് യശ്വന്ത് സിൻഹ. തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ ദ്രൗപദി മുർമു രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യ പട്ടികവർഗ രാഷ്ട്രപതിയും രണ്ടാമത്തെ വനിതാ രാഷ്ട്രപതിയുമാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago